പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഗായകൻ അരിജിത് സിങ്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭാവിയിൽ സിനിമകൾക്കായി പുതിയ പാട്ടുകൾ പാടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിലവിൽ ഏറ്റെടുത്ത കരാറുകൾ പൂർത്തിയാക്കുമെന്നും കൂട്ടിച്ചേർത്തു.

ഇതൊരു അദ്ഭുതകരമായ യാത്രയാണെന്നാണ് അരിജിത് കുറിച്ചത്. ദൈവം വളരെ ദയ കാണിച്ചിരിക്കുന്നു. ഭാവിയിൽ ചെറിയ കലാകാരനായി കൂടുതൽ പഠിക്കാനും സ്വന്തമായി കൂടുതൽ കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്നു. പിന്നണി ഗായകൻ എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയാണെങ്കിലും, സ്വതന്ത്രമായി സംഗീതം സൃഷ്ടിക്കുന്നത് തുടരും-അദ്ദേഹം പറഞ്ഞു. ഇപ്പോഴും ചില തീർപ്പാക്കാത്ത ജോലികൾ പൂർത്തിയാക്കാനുണ്ട്, അവ പൂർത്തിയാക്കുമെന്നും സംഗീതം ചെയ്യുന്നത് നിർത്തുന്നില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. ആഷിഖി 2ലെ തും ഹി ഹോ, ബ്രഹ്മാസ്ത്രയിലെ കേസരിയാ, തമാശയിലെ അഗർ തും സാഥ് ഹോ, ദിൽവാലേയിലെ ജനം ജനം തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനാണ് അരിജിത് സിങ്.
Legendary singer Arijit Singh announces retirement from Bollywood playback singing. Read about his future plans for independent music
