ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആഗോള സാങ്കേതിക ഭീമനായ കോഗ്നിസന്റ് (Cognizant). ടയർ 2 നഗരങ്ങളിൽ അടക്കമുള്ള വിപുലീകരണത്തിൽ അതാത് നഗരങ്ങളിൽ ലഭ്യമായ പ്രതിഭകളെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. വേൾഡ് ഇക്കണോമിക് ഫോറം വാർഷിക യോഗത്തിനിടെ പിടിഐയോട് സംസാരിക്കവെ, കോഗ്നിസെന്റിന്റെ തന്ത്രത്തിന്റെ അവിഭാജ്യ ഘടകമാണ് ഇന്ത്യയെന്നും കമ്പനി ബിസിനസ് പ്രസിഡന്റ് സൂര്യ ഗുമ്മാഡി വ്യക്തമാക്കി. അടുത്തിടെ വിശാഖപട്ടണം, ഇൻഡോർ, ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ടയർ 2 ശ്രേണിയിലെ വികസനമാണ് തന്ത്രത്തിന്റെ പ്രധാന ഘടകം. അതോടൊപ്പം, പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ചെന്നൈയിലും ഹൈദരാബാദിലും, ബെംഗളൂരുവിലും പൂനെയിലും പ്രവർത്തനം വ്യാപിപ്പിക്കും. ക്ലയന്റിന്റെ ആവശ്യങ്ങൾക്കനുസരിച്ചാണ് വിപുലീകരണം. പ്രധാന നഗരങ്ങളിലെ വികസനവും ടയർ 2 നഗരങ്ങളിലെ കഴിവുകളെ ഇരട്ടിയാക്കലുമാണ് കമ്പനി ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എപ്പോഴും കോഗ്നിസെന്റ് തന്ത്രത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഇപ്പോൾ അത് കോഗ്നിസെന്റിന്റെ AI തന്ത്രത്തിന്റെയും അവിഭാജ്യ ഘടകമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Global IT giant Cognizant is expanding its footprint in India, targeting Tier-2 cities like Visakhapatnam
