സിവിൽ വ്യോമയാന നിർമ്മാണ മേഖലയിലേക്ക് കടക്കാൻ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL). അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സൂപർജെറ്റ് 100 (SJ-100) റീജിയണൽ വിമാനത്തിന്റെ വാണിജ്യ നിർമാണം ആരംഭിക്കാനുള്ള പദ്ധതിയുമായാണ് HAL രംഗത്തെത്തുന്നത്. ഇന്ത്യൻ വ്യോമയാന മേഖലയിലെ ആഗോള സപ്ലൈ ചെയിൻ തടസ്സങ്ങൾ മറികടക്കാനും ആഭ്യന്തര എയർസ്പെയ്സ് ശേഷി മെച്ചപ്പെടുത്താനും ഈ പദ്ധതി സഹായകരമാകും. പ്രതിരോധ മേഖലയിൽ മാത്രം മുൻതൂക്കം നൽകിയ കമ്പനി, സിവിൽ വ്യോമയാനത്തിലേക്കുള്ള വിപുലീകരണ തന്ത്രത്തിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് Wings India 2026-ൽ HAL SJ-100 പ്രദർശിപ്പിച്ചത്.

HAL അടുത്ത പത്തു വർഷത്തിനുള്ളിൽ സിവിൽ മേഖലയിൽ നിന്നും 10% വരുമാനം നേടാൻ ലക്ഷ്യമിടുന്നു. നിർമാണം തുടങ്ങുമ്പോൾ, 10 SJ-100 വിമാനങ്ങൾ ആഭ്യന്തര കാരിയറേഴ്സിന് ലീസിന് നൽകി ഇന്ത്യയിലെ റീജിയണൽ വിമാന മാർക്കറ്റിൽ കമ്പനിക്ക് സ്വാധീനം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. SJ-100, റഷ്യയുടെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപറേഷൻ വികസിപ്പിച്ച ട്വിൻ എൻജിൻ വിമാനമാണ്. ഏകദേശം 100 യാത്രക്കാരെ വഹിക്കാൻ കഴിയും. എച്ച്എഎല്ലിന് വിമാനത്തിന്റെ നിർമാണാവകാശം 2025 ഒക്ടോബറിലാണ് കൈമാറിയത്. ഇത് ഇന്ത്യയിലെ സിവിൽ വിമാന നിർമാണത്തിൽ പ്രധാന ഘട്ടമായിമാറുമെന്ന് വിലയിരുത്തുന്നു.
HAL enters the civil aviation sector by manufacturing the SJ-100 regional jet. The project aims to boost domestic connectivity and reduce import reliance under ‘Make in India’.
