ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ (RCB) സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ച് 200 കോടിയുടെ തട്ടിപ്പടക്കം വിവിധ കേസുകളിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖർ. ഇതിനായി ആർസിബി ഉടമയായ ഡിയാജിയോയ്ക്ക് (Diageo) സുകേഷ് കത്തെഴുതിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആർസിബിയുടെ പ്രൊമോട്ടർമാരെയും ഉടമകളെയും അഭിസംബോധന ചെയ്ത കത്തിൽ, ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശവും പ്രവർത്തന നിയന്ത്രണവും ഏറ്റെടുക്കുന്നതിന് തന്റെ സ്ഥാപനം “ഉറച്ചതും സത്യസന്ധവുമായ താൽപര്യം” സമർപ്പിക്കുകയാണെന്ന് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. പൂനെ ആസ്ഥാനമായുള്ള വ്യവസായി അദാർ പൂനാവാലയേക്കാൾ മികച്ചതും വേഗതയേറിയതുമായ ഓഫർ തനിക്ക് നൽകാൻ കഴിയുമെന്നും കത്തിൽ സുകേഷ് അവകാശവാദം ഉന്നയിക്കുന്നു.
റെഗുലേറ്ററി അംഗീകാരങ്ങൾക്കും ഉചിതമായ ജാഗ്രതയ്ക്കും വിധേയമായി, അനുബന്ധ അവകാശങ്ങൾ, വ്യാപാരമുദ്രകൾ, കളിക്കാരുടെ കരാറുകൾ, ലീഗ് അവകാശങ്ങൾ എന്നിവയുൾപ്പെടെ ഫ്രാഞ്ചൈസിയുടെ പൂർണമായ ഏറ്റെടുക്കലിനായി ഒരു ബില്യൺ ഡോളറിന്റെ ഔപചാരികമായ മുഴുവൻ പണ ഓഫർ അവതരിപ്പിക്കാൻ എൽഎസ് ഹോൾഡിംഗ്സ് ഉദ്ദേശിക്കുന്നതായി സുകേഷ് അവകാശപ്പെട്ടു. മൂന്നാം കക്ഷി ഫണ്ടിംഗ് ഇല്ലാതെ തന്നെ തന്റെ ഗ്രൂപ്പിന് 48 മണിക്കൂറിനുള്ളിൽ ഇടപാട് തീർക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Jailed conman Sukesh Chandrashekar has reportedly sent a letter to Diageo offering $1 billion to acquire the IPL team RCB. He claims his offer is better than Adar Poonawalla’s bid.
