ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന് പിന്നാലേ ഇന്ത്യൻ മാർക്കറ്റിൽ നിന്ന് ഒലിച്ചുപോയത് 6 ലക്ഷം കോടി. സെൻസെക്സ് 1000 പോയിന്റോളം താഴേക്ക് വീണു, നിഫ്റ്റി 25,000-ത്തിന് താഴെയുമെത്തി. നിക്ഷേപകർ ലാഭമെടുത്ത് പിൻവാങ്ങിയതാണ് വിപണിയെ സ്വാധീനിച്ചത്. ഫ്യൂച്ചേഴ്സ്, ഓപ്ഷൻ ട്രേഡിംഗിലെ Securities Transaction Tax വർദ്ധിപ്പിക്കാനുള്ള ബജറ്റ് നിർദ്ദേശം വന്ന പിന്നാലെ വിൽപ്പന സമ്മർദ്ദത്തിൽ പെട്ട് മാർക്കറ്റ് വീഴുകയായിരുന്നു. ട്രേഡിംഗ് ചിലവുകൾ ഉയരുമെന്ന ഭീതിയാണ് നിക്ഷേപകരെ കൂട്ടത്തോടെ ലാഭമെടുപ്പിന് (Profit booking) പ്രേരിപ്പിച്ചത്.

ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (F&O) വിഭാഗത്തിലെ നികുതി വർദ്ധനവ് വലിയ തോതിൽ വ്യാപാരം നടത്തുന്നവർക്ക് തിരിച്ചടിയാകും. വിപണിയിലെ പണമൊഴുക്കിനെ (Liquidity) കുറച്ചു നാളത്തേയ്ക്കെങ്കിലും ബജറ്റ് നിർദ്ദേശം ദോഷകരമായി ബാധിക്കുമെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരും റീട്ടെയിൽ നിക്ഷേപകരും ലാഭമെടുപ്പിലേക്ക് കടന്നതാണ് വിപണിയുടെ തകർച്ചയ്ക്ക് വേഗം കൂട്ടി.
ഇന്ത്യൻ മാർക്കറ്റിന്റെ അടിസ്ഥാനപരമായ കരുത്തിന് കോട്ടം തട്ടിയിട്ടില്ലെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ നയപരമായ മാറ്റങ്ങൾ ട്രേഡിംഗ് രംഗത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന കാര്യത്തിൽ ഇപ്പോൾ പറയാനാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം വിപണി ഇപ്പോൾ അങ്ങേയറ്റം സെൻസിറ്റീവ് ആണ്. അതാണ് ഇപ്പോഴത്തെ ചാഞ്ചാട്ടം തെളിയിക്കുന്നത്. ചെറിയ കാലത്തേക്ക് വിപണിയിൽ ഇനിയും അസ്ഥിരത തുടരാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Indian stock markets witnessed a massive sell-off following the Budget 2026 speech. Sensex crashed nearly 1000 points and Nifty slipped below 25,000 after the proposal to hike Securities Transaction Tax (STT) triggered intense profit booking.
