പതിറ്റാണ്ടുകളുടെ ചരിത്രമുള്ള, ഇന്ത്യയുടെ സ്വന്തം ബിസ്‌കറ്റ് ബ്രാൻഡാണ് പാർലെ-ജി. മുംബൈയിലെ തങ്ങളുടെ ഏറ്റവും ആദ്യത്തെ നിർമാണ ഫാക്ടറി മാറ്റിസ്ഥാപിക്കാൻ പോവുകയാണ് പാർലെ പ്രൊഡക്ട്‌സ്. ഫാക്ടറി പൊളിച്ച് പുതിയ വ്യാപാര കേന്ദ്രം നിർമിക്കാനാണ് പാർലെയുടെ പദ്ധതി. മുംബൈക്ക് ഒരു യുഗാവസാനമാണെന്നാണ് പലരും ഇതേക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചൂണ്ടിക്കാണിക്കുന്നത്.

വിലെ പാർലെയിൽ 5.44 ഏക്കറിലായി വിശാലമായി കിടക്കുന്ന ഫാക്ടറിയാണിത്. 1929ൽ സ്ഥാപിച്ച ഫാക്ടറി 2016ൽ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇവിടെയുള്ള 31 കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാണ് വാണിജ്യ കേന്ദ്രം പണിയുന്നത്. ഇതിനുള്ള അനുമതി പാർലെക്ക് ലഭിച്ചു. മുംബൈയിലെ ഏറ്റവും വലിയ ലാൻഡ്മാർക്കുകളിലൊന്നായാണ് പാർലെ ഫാക്ടറി അറിയപ്പെട്ടിരുന്നത്. ഒരു നഗരത്തിനാകെ ബിസ്‌കറ്റ് മണം നൽകിയ കെട്ടിടമാണ് ഓർമയിലേക്ക് മറയാൻ പോകുന്നതെന്ന് മുംബൈ സ്വദേശികൾ സമൂഹമാധ്യമങ്ങളിലൂടെ പറയുന്നു.
Parle Products to replace its historic 1929 Vile Parle factory with a modern commercial hub. Read about the end of Mumbai’s most fragrant landmark.
