ബാറ്ററി–ഇലക്ട്രിക് ഗ്രീൻ ടഗ് നിർമാണത്തിന് കരാർ ഒപ്പുവെച്ച് കൊച്ചിൻ ഷിപ്പ് യാർഡ് (CSL). സിഎസ്എല്ലും മുംബൈ ആസ്ഥാനമായുള്ള പോൾസ്റ്റാർ മാരിടൈമും തമ്മിലാണ് രണ്ട് ബാറ്ററി–ഇലക്ട്രിക് ഗ്രീൻ ടഗ് നിർമാണത്തിനായി കരാറിൽ എത്തിയിരിക്കുന്നത്. ജവഹർലാൽ നെഹ്റു പോർട്ട് അതോറിറ്റിയിൽ (JNPA) 15 വർഷത്തേക്ക് ഗ്രീൻ ടഗുകൾ വിന്യസിക്കുന്നതിനുള്ള ടെൻഡർ പോൾസ്റ്റാർ മാരിടൈം നേടിയതോടെയാണ് നിർമാണം സംബന്ധിച്ച കരാർ ഉറപ്പായത്. 60 ടൺ ബോളാർഡ് പുൾ ശേഷിയുള്ള ടഗുകളാണ് നിർമിക്കുന്നത്. കരാർ തുക വെളിപ്പെടുത്തിയിട്ടില്ല.

റോബർട്ട് അലൻ രൂപകൽപന ചെയ്ത കൊച്ചിൻ ഷിപ്പ് യാർഡും അതിന്റെ ഉപസ്ഥാപനമായ ഉഡുപ്പി സിഎസ്എല്ലും ചേർന്ന് കൊച്ചിയിലെ ഷിപ്പ് യാർഡ് സൗകര്യങ്ങളിൽ നിർമിക്കുമെന്നാണ് റിപ്പോർട്ട്. ബാറ്ററി–ഇലക്ട്രിക് പ്രൊപ്പൽഷനുള്ള ഈ ടഗുകൾ തുറമുഖ പ്രവർത്തനങ്ങളിൽ നേരിട്ടുള്ള മലിനീകരണം ഇല്ലാതെ പ്രവർത്തിക്കാനായി പ്രത്യേകം രൂപകൽപന ചെയ്തവയാണ്. ‘ഗ്രീൻ ടഗ് ട്രാൻസിഷൻ പ്രോഗ്രാം’ പ്രകാരം നടപ്പാക്കുന്ന പദ്ധതിയിൽ, ബാറ്ററികൾ രാജ്യത്തിനകത്ത് നിന്ന് ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.
Cochin Shipyard (CSL) signs a landmark agreement with Polestar Maritime to construct two battery-electric green tugs. Designed for zero-emission operations at JNPA, this project supports India’s Green Tug Transition Program.
