Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കെ-സ്മാർട്ട് സേവനങ്ങൾ എളുപ്പമാക്കി
Technology

കെ-സ്മാർട്ട് സേവനങ്ങൾ എളുപ്പമാക്കി

കെ-സ്മാർട്ട്, കെ-ഫോൺ തുടങ്ങിയ സംരംഭങ്ങൾ ജനങ്ങൾക്ക് സേവനങ്ങൾ എളുപ്പമാക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള മോഡലിന്റെ ഭാഗമാണ്. ഇതിലൂടെ നോളേജ് ഇക്കോണമി പാതയിലേക്ക് കേരളം മുന്നേറുകയാണ്.
News DeskBy News Desk3 February 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കെ-സ്മാർട്ട്, കെ-ഫോൺ തുടങ്ങിയ സംരംഭങ്ങൾ ജനങ്ങൾക്ക് സേവനങ്ങൾ എളുപ്പമാക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള മോഡലിന്റെ ഭാഗമാണെന്നും നോളേജ് ഇക്കോണമി പാതയിലേക്ക് കേരളം മുന്നേറുകയാണെന്നും കെ-ഫോൺ (K-FON) എംഡിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ. സന്തോഷ് ബാബു. കേരളത്തിലെ ഡിജിറ്റൽ വിപ്ലവവും ഭരണ പരിഷ്കാരങ്ങളും വിശദീകരിച്ച അദ്ദേഹം കെ-സ്മാർട്ട് പദ്ധതിയിലൂടെ എഐ രംഗത്ത് കേരളം മികച്ച മാതൃകയാണ് സൃഷ്ടിച്ചതെന്നും ചൂണ്ടിക്കാട്ടി.

K-SMART and K-FON Kerala

14 മൊഡ്യൂളുകളുള്ള കെ-സ്മാർട്ട് ഇതിനോടകം ഒരു കോടിയിലധികം ഫയലുകൾ തീർപ്പാക്കിയിട്ടുണ്ടെന്നും, ചില സേവനങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ 10 ശതമാനം അപേക്ഷകൾ പരിഹരിക്കാൻ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പ് ബിൽഡിംഗ് പെർമിറ്റുകൾക്കായി മൂന്ന് വ്യത്യസ്ത സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചിരുന്നതിനാൽ വലിയ സമയനഷ്ടം സംഭവിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബിൽഡിംഗ് പെർമിറ്റ് മൊഡ്യൂളിൽ മനുഷ്യ ഇടപെടൽ പൂർണമായും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ജനുവരി ഒന്നിന് കെ-സ്മാർട്ട് ആരംഭിച്ചതിനുശേഷം 91,000ത്തിലധികം ബിൽഡിംഗ് പെർമിറ്റുകൾ സംസ്ഥാനത്ത് വിതരണം ചെയ്തതായും ഇത് വൻ മുന്നേറ്റത്തിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാഹ സർട്ടിഫിക്കറ്റുകൾ പോലുള്ളവയ്ക്കായി ആളുകൾ നേരിട്ട് ഓഫീസുകളിൽ എത്തേണ്ട സാഹചര്യം ഒഴിവായതായും, 25 മിനിറ്റിനുള്ളിൽ ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയുന്ന സംവിധാനമാണ് കെ-സ്മാർട്ട് ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിലൂടെ ഇതിനകം 98,000 വിവാഹ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായും സന്തോഷ് ബാബു വ്യക്തമാക്കി. ഡാറ്റാ ഉപയോഗത്തിലൂടെ പ്രിവന്റീവ് ഗവർണൻസ് നടത്താനുള്ള സാധ്യതയെക്കുറിച്ചും ഡോ. സന്തോഷ് ബാബു വിശദീകരിച്ചു. ദുരന്ത സമയത്ത് മുൻകൂട്ടി മുന്നറിയിപ്പ് നൽകാനും പ്രെഡിക്റ്റീവ് ഗവർണൻസ് നടപ്പിലാക്കാനുമെല്ലാം ഡാറ്റയിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തെ ഏറ്റവും ഇന്റർനെറ്റ് പെനിട്രേഷൻ ഉള്ള സംസ്ഥാനങ്ങളിൽ ഒന്നായി മാറ്റിറ്റുന്ന വമ്പൻ പദ്ധതിയെക്കുറിച്ചും അദ്ദേഹം വിശദമാക്കി.  ബിപിഎൽ കുടുംബങ്ങൾ ഉൾപ്പെടെയുള്ള 2,00,000 കുടുംബങ്ങളെ ബന്ധിപ്പിക്കാനുള്ള പദ്ധതിയാണിത്. ഇതിന് 32,000 കിലോമീറ്റർ ഫൈബർ നെറ്റ്‌വർക്ക് ആവശ്യമാണ്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വളർത്തുന്നതിനും ഗവൺമെന്റ്-സബ്‌സിഡികൾ ഉപയോഗിക്കുന്നതിലും കെഫോൺ മുഖ്യ പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോമേഷൻ, AI, ബ്ലോക്ക്ചെയിൻ ടെക്നോളജികൾ ഉപയോഗിച്ച് സർക്കാർ സേവനങ്ങൾ സുഗമമാക്കുന്നു. കേരളം ദൈർഘ്യമേറിയ കാഴ്ചപ്പാടോടെ നോളേജ് ഇക്കോണമി പാതയിൽ മുന്നേറുകയാണ്-അദ്ദേഹം പറഞ്ഞു.

Discover how K-SMART and K-FON are transforming Kerala into a Knowledge Economy. Insights from Dr. Santosh Babu on AI-driven building permits and high-speed internet.
AI in Kerala Government services banner Building Permit Module K-SMART Digital Governance Kerala Dr. Santosh Babu MD K-FON High-speed internet for BPL families K-FON internet K-Smart Kerala Kerala Knowledge Economy
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil