ചാറ്റ്ജിപിടി (ChatGPT) നിർമാതാക്കളായ ഓപ്പൺഎഐയുടെ (OpenAI ) പുതിയ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി ഏകദേശം 20 ബില്യൺ ഡോളർ നിക്ഷേപിക്കാൻ എൻവിഡിയ (Nvidia) സമീപിച്ചതായി റിപ്പോർട്ട്. ഈ ഫണ്ടിംഗ് റൗണ്ടിലൂടെ 100 ബില്യൺ ഡോളർ വരെ സമാഹരിക്കാനാണ് ഓപ്പൺഎഐ ലക്ഷ്യമിടുന്നതെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ആമസോൺ, സോഫ്റ്റ്ബാങ്ക് തുടങ്ങിയ കമ്പനികളും ഓപ്പൺഎഐയുമായി പങ്കാളിത്തം ശക്തമാക്കാനുള്ള ശ്രമത്തിലാണ്. എൻവിഡിയ–ഓപ്പൺഎഐ ഇടപാട് ഇതുവരെ അന്തിമമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതിനുമുമ്പ്, സെപ്റ്റംബറിൽ എൻവിഡിയ 100 ബില്യൺ ഡോളർ നിക്ഷേപവും ഡാറ്റാ സെന്റർ ചിപ്പുകളുടെ വിതരണവും ഉൾപ്പെടുന്ന കരാർ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും, അതുമായി ബന്ധപ്പെട്ട ചർച്ചകൾ പിന്നീട് നിലച്ചിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ കരാർ പൂർത്തിയാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും, ചർച്ചകൾ മാസങ്ങളോളം നീണ്ടുപോയതായും റിപ്പോർട്ടിൽ പറയുന്നു.
ഓപ്പൺഎഐയിൽ വലിയ നിക്ഷേപം നടത്താനാണ് എൻവിഡിയ പദ്ധതിയിടുന്നതെന്ന് സിഇഒ ജെൻസൻ ഹുവാങ് വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പൺഎഐയുടെ അടുത്ത ഫണ്ടിംഗ് റൗണ്ടിലും ഭാവിയിലെ ഐപിഒയിലും നിക്ഷേപം പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, എൻവിഡിയ ലോകത്തിലെ മികച്ച എഐ ചിപ്പുകൾ നിർമിക്കുന്ന കമ്പനിയാണെന്നും, ദീർഘകാലം എൻവിഡിയയുടെ വലിയ ഉപഭോക്താവായി തുടരാനാണ് ലക്ഷ്യമെന്നും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ വ്യക്തമാക്കി.
Nvidia is reportedly finalizing a $20 billion investment in OpenAI as part of a massive $100 billion funding push. Learn about the strategic partnership between Jensen Huang and Sam Altman and what it means for the AI industry’s future.
