ഏതാണ്ട് 2021 മുതൽ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ടെസ്ല-സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് ആദ്യ സ്ഥാനനങ്ങളിലുണ്ട്. വർഷംതോറും അദ്ദേഹത്തിന്റെ സമ്പാദ്യം വർധിച്ചുകൊണ്ടേ ഇരിക്കുന്നുമുണ്ട്. ഇപ്പോൾ SpaceX–xAI ഡീലിനു പിന്നാലെ $800 ബില്യൺ സമ്പത്ത് കൈവശമുള്ള ലോകത്തിലെ ആദ്യ വ്യക്തിയായി അദ്ദേഹം മാറിയതായാണ് റിപ്പോർട്ട്. ഫോർബ്സ് റിപ്പോർട്ട് പ്രകാരം ഈ ഡീലോടെ മസ്കിന്റെ ആസ്തി $84 ബില്യൺ വർധിച്ച് $852 ബില്യണായി ഉയർന്നതായാണ് കണക്കാക്കപ്പെടുന്നത്.

കരാറിനു മുമ്പ് സ്പേസ് എക്സിൽ ഏകദേശം 42 ശതമാനം ഓഹരികളും, എക്സ് എഐയിൽ 49 ശതമാനം ഓഹരികളുമാണ് മസ്കിന് ഉണ്ടായിരുന്നത്. ഇതിനുശേഷം രൂപംകൊണ്ട സംയുക്ത കമ്പനിയിൽ അദ്ദേഹം 43 ശതമാനം ഓഹരികൾ കൈവശം വെയ്ക്കുന്നു. ഇതോടെ $542 ബില്യൺ മൂല്യമുള്ള സ്പേസ് എക്സ് മസ്കിന്റെ ഏറ്റവും മൂല്യമേറിയ ആസ്തിയായി മാറി.
നിലവിൽ ടെസ്ലയിൽ മസ്കിന് 12 ശതമാനം ഓഹരികളാണ് ഉള്ളത്. ഇതിന്റെ മൂല്യം ഏകദേശം $178 ബില്യൺ ആണ്. ഇതിന് പുറമേ $124 ബില്യൺ മൂല്യമുള്ള സ്റ്റോക്ക് ഓപ്ഷനുകളും അദ്ദേഹത്തിനുണ്ട്. ടെസ്ല ഓഹരിയുടമകൾ കഴിഞ്ഞ വർഷം അംഗീകരിച്ച വൻ വേതന പാക്കേജ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. നിർദിഷ്ട പ്രകടന ലക്ഷ്യങ്ങൾ കൈവരിച്ചാൽ, ഈ പാക്കേജിന്റെ മൂല്യം $1 ട്രില്യൺ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
നിലവിൽ ലോകത്തിലെ രണ്ടാമത്തെ സമ്പന്നനായ ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിന്റെ ആസ്തി ഏകദേശം $281 ബില്യൺ ആണെന്നാണ് കണക്ക്. ഇതോടെ മസ്ക് പേജിനെക്കാൾ $578 ബില്യൺ അധിക സമ്പത്ത് കൈവശം വെയ്ക്കുന്നു.
Elon Musk makes history as the first person to reach a $800 billion net worth following the landmark SpaceX-xAI merger, widening the gap with Larry Page.
