മരണപ്പെട്ട 2.5 കോടി പേരുടെ ആധാർ കാർഡുകൾ പ്രവർത്തനരഹിതമാക്കി യുനീക് ഐഡന്റിറ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ഇവ ഉപയോഗിച്ചുള്ള ദുരുപയോഗം തടയുന്നതിനായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് കേന്ദ്രസർക്കാർ പാർലമെൻറിൽ അറിയിച്ചു.

തട്ടിപ്പും ആധാർ സേവനങ്ങളുടെ നിയമവിരുദ്ധമായ ഉപയോഗവും തടയുകയാണ് ആധാർ നമ്പറുകൾ നീക്കം ചെയ്തതിനു പിന്നിലെ പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി ജിതിൻ പ്രസാദ ലോക്സഭയിൽ പറഞ്ഞു. മരിച്ചവരുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനും ക്ഷേമ ആനുകൂല്യങ്ങൾ പോലുള്ളവ ലഭിക്കുന്നതിന് ആധാർ നമ്പർ അനധികൃതമായി ഉപയോഗിക്കുന്നത് തടയുന്നതിനുമായി ആധാർ നമ്പർ നിർജീവമാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം 134 കോടി കാർഡ് ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാർ. ആധാർ കാർഡ് ഉടമയ്ക്ക് അവരുടെ ബയോമെട്രിക്സ് ‘ലോക്ക്’ ചെയ്യാൻ ബയോമെട്രിക് ലോക്ക് ആൻഡ് അൺലോക്ക് ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഇത് അനധികൃത തന്റിക്കേഷൻ ശ്രമങ്ങൾ തടയുന്നു. കബളിപ്പിക്കൽ തടയുന്നതിന് ‘ഫേസ് തന്റിക്കേഷനും’ സജ്ജമാക്കിയിട്ടുണ്ട്. ഓഫ് ലൈൻ ഐഡന്റിറ്റി വെരിഫിക്കേഷനായി ആധാർ സെക്യൂർ ക്യൂആർ കോഡ്, ആധാർ പേപ്പർലെസ് ഓഫ് ലൈൻ ഇ-കെവൈസി, ഇ-ആധാർ, ആധാർ വെരിഫൈ ചെയ്യാവുന്ന ക്രെഡൻഷ്യലുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി.
UIDAI has deactivated over 2.5 crore Aadhaar cards of deceased individuals to curb fraud and illegal use of welfare benefits. Learn how to secure your Aadhaar.
