സമുദ്ര, തീരദേശ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കവുമായി വി.ഒ. ചിദംബരനാർ തുറമുഖ അതോറിറ്റി (VOC Port). നൂതന ആന്റി-ഡ്രോൺ സംവിധാനം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖമായി മാറിയിരിക്കുകയാണ് വിഒസി പോർട്ട്. വ്യോമ ഭീഷണികളിൽ നിന്ന് തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിലും തന്ത്രപ്രധാന സമുദ്ര സൗകര്യങ്ങളിൽ പ്രവർത്തന പ്രതിരോധശേഷി കൂട്ടാനും ഇതിലൂടെ സാധിക്കും.

തുറമുഖത്ത് വിന്യസിച്ചിരിക്കുന്ന ആന്റി-ഡ്രോൺ സിസ്റ്റം സങ്കീർണ തുറമുഖ പരിതസ്ഥിതികൾക്കായി രൂപകൽപന ചെയ്ത റേഡിയോ ഫ്രീക്വൻസി, റഡാർ അധിഷ്ഠിത സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നതാണ്. 5 കിലോമീറ്റർ വരെ ഫലപ്രദമായ പ്രവർത്തന ശ്രേണിയോടെ 360 ഡിഗ്രി ഓമ്നിഡയറക്ഷണൽ കവറേജാണ് ഈ സിസ്റ്റം നൽകുക. സെൻസിറ്റീവ് പ്രവർത്തന മേഖലകൾക്കായി സമഗ്രവും വേഗത്തിലുള്ളതുമായ സുരക്ഷാ പരിഹാരം രൂപപ്പെടുത്തുന്ന സംവിധാനം ഡ്രോൺ ഡിറ്റക്ടർ, ഡ്രോൺ ഡിറ്റക്ഷൻ റഡാർ, മാൻ-പാക്ക് ജാമർ എന്നിവയും സംയോജിപ്പിക്കുന്നു.
അനധികൃത ഡ്രോണുകളുടെ തത്സമയ കണ്ടെത്തൽ, ട്രാക്കിംഗ്, വർഗീകരണം, നിർവീര്യമാക്കൽ എന്നിവയ്ക്ക് ഈ സംവിധാനം പ്രാപ്തമാക്കുന്നു. തുറമുഖ പ്രവർത്തനങ്ങൾ സംരക്ഷണം ഇതിലൂടെ വർധിപ്പിക്കാനാകും. തദ്ദേശീയമായി രൂപകൽപന ചെയ്തിരിക്കുന്ന ഇലക്ട്രോണിക് പ്രതിരോധ പരിഹാരമായി രൂപകൽപന ചെയ്തിരിക്കുന്ന സംവിധാനം, തീരദേശ, സമുദ്ര മേഖലകളിലെ വ്യോമ സുരക്ഷാ ഭീഷണികളെ നേരിടാനുള്ള ഇന്ത്യയുടെ കഴിവിലെ ശ്രദ്ധേയമായ പുരോഗതിയെ പ്രതിനിധീകരിക്കുന്നു.
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ശാസ്ത്ര വ്യാവസായിക ഗവേഷണ വകുപ്പിന് കീഴിലുള്ള കേന്ദ്ര സർക്കാർ സംരംഭമായ സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡും പോർട്ട് അതോറിറ്റിയും തമ്മിൽ പദ്ധതിക്കായുള്ള കരാർ ഔദ്യോഗികമായി ഒപ്പുവെച്ചു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ദേശീയ സുരക്ഷയും സമുദ്ര പ്രതിരോധശേഷിയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള അമൃത് കാൽ വിഷൻ 2047, മാരിടൈം ഇന്ത്യ വിഷൻ 2030 എന്നിവയുമായി ഈ സംരംഭം യോജിക്കുന്നു. മെച്ചപ്പെട്ട വ്യോമാതിർത്തി നിരീക്ഷണം, ഉയർന്നുവരുന്ന തീരദേശ പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കൽ, അടിയന്തര പ്രതികരണ തയ്യാറെടുപ്പ് എന്നിവ ഇന്ത്യൻ തുറമുഖങ്ങളിലുടനീളമുള്ള സുരക്ഷാ നവീകരണത്തിനുള്ള മാനദണ്ഡമായി VOC പോർട്ടിനെ സ്ഥാപിക്കുമെന്നും ഇത് ദേശീയ സമുദ്ര സുരക്ഷയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുമെന്നും തുറമുഖ അധികൃതർ പറഞ്ഞു
V.O. Chidambaranar Port (VOC Port) makes history as the first Indian port to implement an advanced anti-drone system. Featuring 360-degree radar and jammers, the system enhances maritime safety and protects critical infrastructure from aerial threats.
