കൃത്രിമ ബുദ്ധി (AI) മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ ഏഷ്യയിലെ അതിവേഗം മുന്നേറുന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥകളായ ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും (UAE). വാണിജ്യ താൽപര്യങ്ങളെ അതിർവരമ്പാക്കി സാമൂഹ്യക്ഷേമം, ഉത്തരവാദിത്വപരമായ ഭരണരീതി, സമതുലിത വളർച്ച, നൈതിക സാങ്കേതിക ഉപയോഗം എന്നിവയ്ക്ക് പ്രാധാന്യമുള്ള ‘മനുഷ്യകേന്ദ്രിത എഐ’ വികസിപ്പിക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.

2026 ജനുവരിയിൽ അബുദാബി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിച്ചപ്പോൾ, എഐ അടിസ്ഥാനസൗകര്യം, ഗവേഷണം, നൈപുണ്യ വികസനം, നൈതിക മാനദണ്ഡങ്ങൾ എന്നിവയിൽ സഹകരണം ശക്തമാക്കാൻ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ സംയുക്ത എഐ ഡാറ്റ സെന്ററുകളും സൂപ്പർകമ്പ്യൂട്ടിംഗ് പദ്ധതികളും സ്ഥാപിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നു. ഫെബ്രുവരി 16 മുതൽ 20 വരെ ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് ഈ സഹകരണത്തിന് വഴികാട്ടിയായ ആഗോള വേദിയാകും.
മനുഷ്യകേന്ദ്രിത എഐ എന്ന ആശയം നവീകരണവും നൈതികതയും ചേർന്ന പുതിയ ആഗോള മാനദണ്ഡമാണ്. വിദ്യാഭ്യാസം, പൊതുസേവനങ്ങൾ, ആരോഗ്യപരിപാലനം, ഇൻക്ലൂസീവ് ഇക്കണോമിക് ഗ്രോത്ത് എന്നിവയിൽ എഐ ഉപയോഗം മനുഷ്യർക്കു നേരിട്ട് ഗുണം ചെയ്യുമെന്ന് ഉറപ്പാക്കുന്ന സമീപനമാണിത്. ഇന്ത്യയുടെ “AI for All” ലക്ഷ്യങ്ങളും യുഎഇയുടെ ഉത്തരവാദിത്വപരമായ സാങ്കേതിക വിനിയോഗ നയങ്ങളും ഇതുമായി ചേർന്ന് നിൽക്കുന്നു.
സഹകരണത്തിന്റെ ഭാഗമായി ഡാറ്റാ സെന്ററുകൾക്കു പുറമേ ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗും വികസിപ്പിക്കൽ, എഐ മേഖലയിലെ തൊഴിലാളി പരിശീലനം, വിദ്യാഭ്യാസ കൈമാറ്റം ശക്തിപ്പെടുത്തൽ, സ്വകാര്യതയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്ന ഭരണ-നയ ചട്ടക്കൂടുകൾ രൂപപ്പെടുത്തൽ എന്നിവയ്ക്ക് പ്രാധാന്യം നൽകും. എഐ ഉപയോഗത്തിൽ ഉത്തരവാദിത്വം ഉറപ്പാക്കുന്ന ആഗോള മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളും പങ്കാളികളാകും.
India and the UAE are building a unique partnership to develop human-centric AI. Focused on ethics, social welfare, and joint data centers, this collaboration aims to set a new global standard for responsible artificial intelligence.
