പ്രവാസികൾക്കായി പുതിയ ‘ഫ്രീലാൻസ് വിസ’ പദ്ധതി പ്രഖ്യാപിച്ച് കുവൈത്ത്. രാജ്യത്തെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് ആണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ പദ്ധതി ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ഫ്രീലാൻസ് വിസ ലഭിക്കുന്നതിനായി 750 മുതൽ 1,000 കുവൈത്ത് ദിനാർ (KD) വരെയാകും ഫീസ് ഈടാക്കുക.

Kuwait freelance visa for expats

സ്വതന്ത്രമായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് നിയമപരമായ സുരക്ഷ ഉറപ്പാക്കുകയും, അനധികൃത വിസ കച്ചവടം തടയുകയുമാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഈ വിസ ലഭിക്കുന്നവർക്ക് പ്രത്യേക കമ്പനിയുടെ കീഴിലല്ലാതെ തന്നെ നിയമപരമായി കുവൈത്തിൽ താമസിച്ച് ജോലി ചെയ്യാൻ സാധിക്കും. ഇതോടൊപ്പം കുവൈത്തിലെ തൊഴിൽ മേഖലയിൽ മറ്റ് ചില നിർണായക തീരുമാനങ്ങളും വന്നിട്ടുണ്ട്.

വിസ കച്ചവടം നടത്തുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കമ്പനികൾ അടച്ചുപൂട്ടുന്നതടക്കമുള്ള ശിക്ഷാ നടപടികൾ ഉണ്ടാകും. പ്രവാസികളുടെ കുറഞ്ഞ ശമ്പളം വർദ്ധിപ്പിക്കുന്ന കാര്യവും ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

Kuwait announces a new freelance visa for expats with a fee ranging from 750 to 1,000 KD. Learn about the requirements, launch date, and the government’s crackdown on illegal visa trading.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version