ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്കൂളുകളിൽ പഠിക്കുന്ന പ്രതിഭകളായ വിദ്യാർത്ഥികൾക്ക് അദാനി ഗ്രൂപ്പിന്റെ പോത്സാഹനം. ‘അദാനി ആക്സിലറേറ്റഡ് ലീഡർഷിപ്പ് പ്രോഗ്രാം’ (AALP) എന്ന പേരിൽ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. 2025-27 കാലയളവിൽ രാജ്യത്തെ പ്രമുഖ ബിസിനസ് സ്കൂളുകളിലേക്കു തിരഞ്ഞെടുക്കപ്പെട്ട 24 വിദ്യാർത്ഥികളുടെ പഠനച്ചെലവ് പൂർണമായും വഹിക്കുന്ന സ്കോളർഷിപ്പാണ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥ യുവ പ്രതിഭകൾക്ക് മുന്നോട്ടുള്ള പഠനത്തിന് തടസമാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ, കൽക്കട്ട, ലഖ്നൗ സ്ഥാപനങ്ങളിൽ നിന്നും ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് തുടങ്ങി രാജ്യത്തെ ഉന്നത സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് സ്കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. അക്കാദമിക് മികവും അപേക്ഷകരുടെ സാമ്പത്തിക സാഹചര്യവും കൃത്യമായി വിലയിരുത്തിയാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്. അഹമ്മദാബാദിലെ അദാനി ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ മാനേജിങ് ഡയറക്ടർ കരൺ അദാനി ഈ യുവ പ്രതിഭകളെ ആദരിച്ചു.
The Adani Group has launched the Accelerated Leadership Program (AALP), covering the full tuition fees for 24 students from top B-schools like IIMs and ISB. Learn more about this talent-shaping initiative.
