ഇന്ത്യയെ ലോകത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ടാറ്റ ഗ്രൂപ്പും ഓപ്പൺഎഐയും (OpenAI) തന്ത്രപ്രധാനമായ സഹകരണത്തിന് ധാരണയായി. ‘ഇന്ത്യ എഐ ഇംപാക്ട് സമിറ്റിൽ’ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമാണ് ഈ പ്രഖ്യാപനം നടത്തിയത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) 100 മെഗാവാട്ട് ശേഷിയുള്ള AI ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കും. ഇത് പിന്നീട് 1 ജിഗാവാട്ട് (1GW) വരെയായി വർധിപ്പിക്കാനും ലക്ഷ്യമുണ്ട്. എഐ മോഡലുകളുടെ പരിശീലനത്തിനും (Training) അവയുടെ പ്രവർത്തനത്തിനും (Inference) ആവശ്യമായ വലിയ കമ്പ്യൂട്ടേഷണൽ പവർ ഇത് നൽകും.

ടിസിഎസിന്റെ പുതിയ ഡാറ്റാ സെന്റർ ബിസിനസ്സായ ‘ഹൈപ്പർ വോൾട്ടിന്റെ’ ആദ്യ ഉപഭോക്താവായി ഓപ്പൺഎഐ മാറും. ഇന്ത്യയുടെ ഡാറ്റാ സുരക്ഷയും തദ്ദേശീയമായ ആവശ്യങ്ങളും മുൻനിർത്തിയാണ് ഈ ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ എഐ വിപ്ലവത്തിന്റെ ഭാഗമായി ടാറ്റ ഗ്രൂപ്പിലെ ലക്ഷക്കണക്കിന് ജീവനക്കാർക്ക് ചാറ്റ് ജിപിടി എന്റർപ്രൈസ് സേവനം ലഭ്യമാക്കും. കൂടാതെ, സോഫ്റ്റ്വെയർ വികസനത്തിന് ഓപ്പൺഎഐയുടെ ‘കോഡക്സ്’ (Codex) പ്ലാറ്റ്ഫോം ടിസിഎസ് ഉപയോഗിക്കും. അമേരിക്കയ്ക്ക് പുറത്ത് ഓപ്പൺഎഐയുടെ എഐ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ പങ്കെടുക്കുന്ന ആദ്യ സ്ഥാപനമായി ടിസിഎസ് മാറും. ഇത് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് എഐ രംഗത്ത് വലിയ തൊഴിൽ സാധ്യതകൾ നൽകും.
“ഇന്ത്യയ്ക്കൊപ്പം, ഇന്ത്യയ്ക്ക് വേണ്ടി” എന്നാണ് സാം ആൾട്ട്മാൻ പുതിയ സഹകരണത്തെ വിശേഷിപ്പിച്ചത്. ഇന്ത്യ ഇന്ന് എഐ വിപ്ലവത്തിന് നേതൃത്വം നൽകുകയാണ്. ടാറ്റയുമായുള്ള പങ്കാളിത്തത്തിലൂടെ ‘ഇന്ത്യയിൽ, ഇന്ത്യയ്ക്ക് വേണ്ടി, ഇന്ത്യയ്ക്കൊപ്പം’ എഐ നിർമ്മിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,”- സാം ആൾട്ട്മാൻ പറഞ്ഞു.
Tata Sons Chairman N. Chandrasekaran and OpenAI CEO Sam Altman announce a strategic alliance. TCS to build 1GW AI infrastructure, making India a global powerhouse for AI training and inference.
