ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് (BIC) ഏറ്റെടുത്തതിന് ശേഷം ഇന്ത്യയിൽ ഫോർമുല വൺ റേസിംഗ് പുനരുജ്ജീവിപ്പിക്കാനുള്ള താൽപ്പര്യം പ്രകടിപ്പിച്ച് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ മാനേജിംഗ് ഡയറക്ടർ കരൺ അദാനി. ഇത് ആഗോള നിലവാരം പുലർത്താനും ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ശേഷികൾ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാനും ലക്ഷ്യമിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

Adani Group Formula One India

പദ്ധതിയിൽ ഏറെ ആവേശമുണ്ട്. വ്യക്തമായും ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് കരാറിന്റെ ഭാഗമായി വരുന്നു. ഫോർമുല വൺ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ വ്യക്തിപരമായി വലിയ പങ്കുവഹിക്കാനാകും. ഇന്ത്യയ്ക്ക് ധാരാളം സാധ്യതകളുണ്ട്. ഫോർമുല വണ്ണിന് ഇന്ത്യയിൽ നിന്ന് ധാരാളം ഫോളോവേഴ്‌സ് ഉണ്ട്-ഡൽഹിയിൽ നടന്ന ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ അടുത്തിടെ സർക്യൂട്ട് സന്ദർശിക്കുകയും യമുന എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

Karan Adani reveals Adani Group’s vision to revive Formula One racing in India by leveraging the Buddh International Circuit to showcase India’s global infrastructure capabilities.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version