തമിഴ്നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡിന് (TNPDCL) വൈദ്യുതി വിതരണത്തിനുള്ള വമ്പൻ കരാർ സ്വന്തമാക്കി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വൈദ്യുതി ഉത്പാദക കമ്പനിയായ അദാനി പവർ (Adani Power). അദാനി പവർ സഹസ്ഥാപനമായ Moxie Power Generation Ltd. വഴി ടിഎൻപി‍സിഎല്ലിന് 558 മെഗാവാട്ട് (നെറ്റ്) വൈദ്യുതി അഞ്ച് വർഷത്തേക്ക് വിതരണം ചെയ്യുന്നതിനാണ് കരാർ.

Adani Power TNPDCL contract

തൂത്തുക്കുടിയിലെ 1,200 മെഗാവാട്ട് (2×600 മെഗാവാട്ട്) ശേഷിയുള്ള പ്ലാന്റാണ് മോക്സി പവറിന്റേത്. യൂണിറ്റിന് ₹5.910 എന്ന നിരക്കിൽ ഏറ്റവും കുറഞ്ഞ ബിഡ് സമർപ്പിച്ചാണ് കമ്പനി കരാർ നേടിയത്. വൈദ്യുതി വിതരണം 2026 ഏപ്രിൽ 1 മുതൽ ആരംഭിക്കും. കരാറോടെ പ്ലാന്റിലെ രണ്ട് യൂണിറ്റുകൾക്കും വൈദ്യുതി വിതരണ കരാറുകൾ ഉറപ്പായി. കൂടാതെ അദാനി പവർ പ്രവർത്തന ശേഷിയുടെ 95%ത്തിലധികം ഇപ്പോൾ മധ്യ-ദീർഘകാല കരാറുകൾ വഴി ഉറപ്പാക്കിയ നിലയിലാണ്.

ഇതോടെ കമ്പനിക്ക് സ്ഥിരമായ വരുമാന പ്രവചനവും വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ നിന്നുള്ള അപകടസാധ്യത കുറയുകയും ചെയ്യും. ഈ വൈദ്യുതി വിതരണ കരാർ തമിഴ്നാട്ടിലെ ഉപഭോക്താക്കൾക്ക് അധികമായി 558 മെഗാവാട്ട് വിശ്വസനീയമായ വൈദ്യുതി ലഭ്യമാക്കുകയും ഗ്രിഡ് സ്ഥിരത വർധിപ്പിക്കുകയും വീടുകൾക്കും വ്യവസായങ്ങൾക്കും മികച്ച വൈദ്യുതി വിതരണം ഉറപ്പാക്കുകയും ചെയ്യും. മത്സരക്ഷമമായ നിരക്കിൽ വൈദ്യുതി ഉറപ്പാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ ചെലവുകുറഞ്ഞ വൈദ്യുതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

Adani Power’s subsidiary Moxie Power wins a 5-year contract to supply 558 MW to TNPDCL at ₹5.91/unit. Supply to begin from April 2026.

Share.

Comments are closed.

Exit mobile version