രാജ്യത്തെ ആദ്യ സഹകരണ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ഭാരത് ടാക്സിയിലെ (Bharat Taxi) ടാക്സി ഡ്രൈവർമാരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മറ്റ് കമ്പനികളെപ്പോലെ വലിയ ലാഭം പിന്തുടരുന്നതിനുപകരം ഡ്രൈവർമാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതിനായാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി 5നാണ് രാജ്യത്തെ ആദ്യ സഹകരണ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ഭാരത് ടാക്സി സംരംഭം ആരംഭിച്ചത്. ഓൺലൈൻ ടാക്സി രംഗത്ത് ന്യായവും സുതാര്യവുമായ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുകയാണ് ഭാരത് ടാക്സിയുടെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. നിങ്ങൾ 500 രൂപ മാത്രം നിക്ഷേപിച്ചാൽ മതി. മൂന്ന് വർഷത്തിന് ശേഷം എന്ത് സംഭവിക്കും? ഭാരത് ടാക്സി 25 കോടി രൂപ സമ്പാദിച്ചുവെന്ന് കരുതുക, അപ്പോൾ ഈ 25 കോടിയുടെ 20%, അതായത് 5 കോടി രൂപ, നിങ്ങളുടെ മൂലധനമായി ഭാരത് ടാക്സിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കും, കൂടാതെ ടാക്സി എത്ര കിലോമീറ്റർ ഓടി എന്നതിനെ അടിസ്ഥാനമാക്കി 80 ശതമാനം നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
Union Minister Amit Shah meets Bharat Taxi drivers to discuss the cooperative model. Learn how a ₹500 investment and 0% commission aim to empower drivers.
