കൃത്രിമ ബുദ്ധി (AI) മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുമ്പോൾ, പുതിയ സാങ്കേതികവിദ്യകൾ വിദ്യാഭ്യാസ രംഗത്തും ഫലപ്രദമായി ഉൾക്കൊള്ളേണ്ടത് അനിവാര്യമാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് പുതിയ സാങ്കേതികവിദ്യകൾ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ വിദ്യാഭ്യാസ സംവിധാനത്തെ രൂപപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ടെക് മാറ്റങ്ങൾക്ക് അനുസരിച്ച് അധ്യാപകരും അപ്ഡേറ്റ് ആകണം| Teachers Must Stay Updated with Tech Shifts

ഇന്നത്തെ പുതിയ തലമുറ വിദ്യാർത്ഥികൾ സാങ്കേതികവിദ്യയോട് ഏറെ സൗഹൃദപരമാണെന്നും അവർ ഉപകരണങ്ങൾ സ്വയം അന്വേഷിച്ച് പഠിക്കുന്നവരാണെന്നും ഷംസീർ വ്യക്തമാക്കി. എന്നാൽ വിദ്യാർത്ഥികളോടൊപ്പം മുന്നോട്ട് പോകാൻ അധ്യാപക സമൂഹം തയ്യാറാകാത്ത പക്ഷം അവർ കാലഹരണപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പുതിയ സാങ്കേതിക മാറ്റങ്ങളോട് ചേർന്ന് വിദ്യാഭ്യാസ രംഗം മുന്നേറേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Speaker A.N. Shamseer emphasizes the need for teachers to adapt to AI and modern technology to keep pace with tech-savvy students and evolving education.

Share.

Comments are closed.

Exit mobile version