വർഷങ്ങളായി നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് തെലുങ്ക് സിനിമാലോകത്തെ പ്രിയജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തങ്ങളുടെ വിവാഹവാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഇരുവരുടേയും ആസ്തി സംബന്ധിച്ച വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്.

വിവിധ റിപ്പോർട്ടുകൾ പ്രകാരം 66 കോടി രൂപയാണ് രശ്മിക മന്ദാനയുടെ ആസ്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ രശ്മിക ബോളിവുഡ്, ടോളിവുഡ് സിനിമകളിൽ നിന്നാണ് പ്രധാനമായും വരുമാനം നേടുന്നത്. ബ്രാൻഡ് അംഗീകാരങ്ങളും നിക്ഷേപങ്ങളുമാണ് മറ്റ് സ്രോതസ്സുകൾ. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഒരു സിനിമയ്ക്ക് ഏകദേശം ₹ 4 മുതൽ ₹ 8 കോടി വരെയാണ് രശ്മികയുടെ പ്രതിഫലം.
ലൈഫ്‌സ്റ്റൈൽ ഏഷ്യ റിപ്പോർട്ട് പ്രകാരം, വിജയ് ദേവരകൊണ്ടയുടെ ആസ്തി ₹66 മുതൽ 70 കോടി വരെയാണ്. ₹ 12 മുതൽ 15 കോടി വരെയാണ് താരത്തിന്റെ പ്രതിഫലം. ഇ-കൊമേഴ്‌സ്, പോപ്പ്-അപ്പ് സ്റ്റോറുകൾ എന്നിവയിലൂടെയും വിജയ് ഗണ്യമായ വാർഷിക വരുമാനം നേടുന്നു. സ്വന്തമായി വസ്ത്ര ബിസിനസ് ബ്രാൻഡ് കൂടിയുള്ള വിജയ് അതിൽ നിന്നും പ്രതിവർഷം ₹ 5 മുതൽ 8 കോടി വരെ വരുമാനം നേടുന്നു. റിയൽ എസ്റ്റേറ്റ് രംഗത്തും അദ്ദേഹത്തിന് വൻ നിക്ഷേപമുണ്ട്. ഇങ്ങനെ ഏകദേശം 135 കോടി രൂപയാണ് ഇരുവരുടേയും സംയോജിത ആസ്തി
As ‘VIROSH’ announce their wedding for Feb 26, 2026, take a look at Rashmika Mandanna and Vijay Deverakonda’s ₹135 Cr combined net worth, businesses, and luxury assets.