ക്ഷീരസംരംഭകർക്കു അഭിമാനമായി വില്‍പ്പനയില്‍ മുന്നേറ്റമുണ്ടാക്കി വരുമാന വർധനവിൽ കുത്തനെയുയർന്നു മിൽമ. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ ആറുമാസത്തിനിടെ  2,559.71 കോടി രൂപയുടെ വിറ്റുവരവുമായി മില്‍മ 2026-27 സാമ്പത്തിക വര്‍ഷത്തിലെ പാല്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വിറ്റുവരവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.09 ശതമാനമായി വളര്‍ന്നു. ഫെഡറേഷന് കീഴിലുള്ള ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ വില്‍പ്പനയിലൂടെ 230.84 കോടി രൂപ സമാഹരിക്കാനായി. മലബാര്‍ റീജിയണല്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനാണു പാൽ വില്പനയിലടക്കം വരുമാനവർദ്ധനവിൽ മുന്നിട്ടു നിൽക്കുന്നത് .
 

Milma Records 2559 Crore Half Yearly Turnover


കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ KCMMF മില്‍മയുടെ വിറ്റുവരവ് 2025-26 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍  2,224.12 കോടി രൂപയായിരുന്നു. മൂന്ന് മേഖലാ യൂണിയനുകള്‍ ചേര്‍ന്ന് 2,328.87 കോടി രൂപയുടെ വിറ്റുവരവ് നേടി.

  മലബാര്‍ റീജിയണല്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍റെ MRCMPU വിറ്റുവരവ് മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 855.24 കോടി രൂപയില്‍ നിന്ന് 18.28 % വർധിച്ചു 1,011.62 കോടി രൂപയായി ഉയര്‍ന്നു. തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍റെ TRCMPU ആകെ വിറ്റുവരവ് മുന്‍വര്‍ഷം ഇതേ കാലയളവില്‍ 635.89 കോടി രൂപയായിരുന്നത് 746.21 കോടി രൂപയായി ഉയര്‍ന്നു.  17.35 % വർധനവുണ്ടായി. എറണാകുളം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍റെ ERCMPU വിറ്റുവരവ് മുന്‍വര്‍ഷത്തെ 515.79 കോടി രൂപയില്‍ നിന്ന് 10.71 ശതമാനം ഉയർന്നു  571.04 കോടി രൂപയായി വര്‍ധിച്ചു.

പാല്‍ വില്‍പ്പനയില്‍ ടിആര്‍സിഎംപിയു 589.8 കോടി രൂപയുടെയും,  ഇആര്‍സിഎംപിയു 444.64 കോടി രൂപയുടെയും, എംആര്‍സിഎംപിയു 712.22 കോടി രൂപയുടെയും  വിറ്റുവരവാണ് കൈവരിച്ചത്.  

പാലിതര ഉത്പന്നങ്ങളുടെ വില്‍പ്പനയിലും മേഖലാ യുണിയനുകള്‍ നേട്ടം സ്വന്തമാക്കി. ടിആര്‍സിഎംപിയുവിന്‍റെ 117.87 കോടി രൂപയുടെ വിറ്റുവരവ് 156.41 കോടി രൂപയായി ഉയര്‍ന്നു. ഇആര്‍സിഎംപിയുവിന്‍റെ വിറ്റുവരവ് 97.58 കോടി രൂപയില്‍ നിന്ന് 126.40 കോടി രൂപയായാണ് വര്‍ധിച്ചത്. എംആര്‍സിഎംപിയു 238.6 കോടി രൂപയില്‍ നിന്ന് 299.4 കോടി രൂപയുടെ വര്‍ധനവ് കൈവരിച്ചു.

മില്‍മയ്ക്ക് വിപണിയിലുള്ള അംഗീകാരം വിളിച്ചോതുന്നതാണ് ഈ നേട്ടമെന്ന് ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. കൂടാതെ മില്‍മ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ ഉപഭോക്താക്കള്‍ നല്‍കിയ അംഗീകാരവും വിശ്വാസവുമാണ് ഈ വിറ്റുവരവിലുള്ള വളര്‍ച്ച ചൂണ്ടിക്കാട്ടുന്നത്. കര്‍ഷകരുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് പാലുത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ മില്‍മ ഫെഡറേഷനും മേഖലാ യൂണിയനുകളും സ്വീകരിച്ച നടപടികള്‍ ക്ഷീരകര്‍ഷകര്‍ക്ക് ഗുണകരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Kerala’s leading dairy cooperative, Milma, has recorded an impressive turnover of ₹2,559.71 crore in the first six months of the current financial year, marking significant growth in sales and revenue. Its three regional milk producers’ unions collectively generated ₹2,328.87 crore, with the Malabar Regional Milk Producers’ Union leading in milk sales and revenue growth. Milma Chairman K.S. Mani said the achievement reflects the brand’s strong market acceptance and growing consumer trust. The performance is a proud milestone for Kerala’s dairy farmers and cooperative sector.

Share.
Leave A Reply

Exit mobile version