സ്കൂൾ വിദ്യാർഥികൾക്ക് ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, പ്രായോഗികതലങ്ങൾ എന്നിവ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) യങ് സയന്റിസ്റ്റ് പ്രോഗ്രാം യുവികയ്ക്ക് (YUVIKA) റജിസ്റ്റർ ചെയ്യാം. ഐഎസ്ആർഒയുടെ വിവിധ കേന്ദ്രങ്ങളിൽ സ്കൂൾ വിദ്യാർഥികൾക്ക് ശാസ്ത്രജ്ഞരുമായി സംവദിക്കാൻ അവസരമൊരുക്കുന്ന യുവിക പ്രോഗ്രാമിലേക്ക് 9ആം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അപേക്ഷിക്കാനാകുക. ഭാവിയിലെ ശാസ്ത്ര–സാങ്കേതിക മേഖലകളിലേക്ക് (STEM) വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനും യുവ പ്രതിഭകളെ കണ്ടെത്താനുമുള്ള ദീർഘകാല ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

തിരുവനന്തപുരം വിഎസ്എസ്സി ഉൾപ്പെടെ ഐഎസ്ആർഒയുടെ 9 കേന്ദ്രങ്ങളിലായി മെയ് 11 മുതൽ 22 വരെയാണ് പ്രോഗ്രാം നടത്തുന്നത്. പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുടെ യാത്രാച്ചെലവുകൾ തിരികെ നൽകും. അസൽ ടിക്കറ്റുകൾ ഹാജരാക്കണം. താമസം, പഠന സാമഗ്രികൾ എന്നിവ ഉൾപ്പെടെയുള്ളവ സൗജന്യമാണ്. 8ആം ക്ലാസിലെ മാർക്ക്, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയാണ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കാനായി പരിഗണിക്കുക. ഗ്രാമീണ മേഖലകളിലെ സ്കൂളുകളിൽ പഠിക്കുന്നവർക്ക് പ്രത്യേക പരിഗണന ലഭിക്കും. https://jigyasa.iirs.gov.in/yuvika എന്ന വെബ്സൈറ്റ് വഴി ഫെബ്രുവരി 27 മുതൽ മാർച്ച് 31 വരെ അപേക്ഷിക്കാം. ഏപ്രിൽ 13നാണ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ ഫലം പുറത്തു വരിക. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രതിനിധാനം ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
പരിഗണിക്കുന്ന പ്രധാന ഘടകങ്ങളുടെ വെയ്റ്റേജ്:
എട്ടാം ക്ലാസ് മാർക്ക് – 50%
റജിസ്ട്രേഷനു ശേഷമുള്ള ഓൺലൈൻ ക്വിസ് സ്കോർ – 10%
ഗ്രാമീണ മേഖലയിലെ സ്കൂളുകളിൽനിന്നുള്ളവർക്ക് – 15%
സ്കൗട്ട് ആൻഡ് ഗൈഡ്സ്/എൻസിസി/ എൻഎസ്എസ് അംഗത്വം – 5%
സയൻസ് ഫെയർ/ പാഠ്യേതര പ്രവർത്തനങ്ങളിലെ പങ്കാളിത്തം (സ്കൂൾ/ജില്ല/സംസ്ഥാനവും തലവും ഉയർന്ന തലങ്ങളും) – 2 – 10% വരെ
ഒളിംപ്യാഡ് വിജയം (സ്കൂൾ/ജില്ല/സംസ്ഥാനം)– 2 – 5% വരെ
കായിക മത്സരങ്ങളിലെ വിജയം (സ്കൂൾ/ജില്ല/സംസ്ഥാനം) – 2 – 5% വരെ
ISRO invites applications from Class 9 students for the Young Scientist Programme (YUVIKA) 2026. Learn space science, interact with scientists, and enjoy a fully-funded experience. Apply by March 31!
