ജിപിഎസ്സോടുകൂടിയ ജിയോഐക്യു ഡാഷ്‌ക്യാം (JioEyeQ) പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ (Reliance Jio). കാറുകളിൽ ഉപയോഗിക്കാവുന്ന പുതിയ ഡാഷ്ക്യാം വാഹനത്തിന് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് റെക്കോർഡ് ചെയ്യുന്നതിനൊപ്പം അപകടങ്ങളിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ അടക്കമുള്ളവയ്ക്ക് സഹായമാകും. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് 3,499 രൂപയ്ക്ക് റിലയൻസ് ജിയോഐക്യു ഡാഷ്‌ക്യാം വാഗ്ദാനം ചെയ്യുന്നു. ആമസോൺ ഇന്ത്യയിൽ അടക്കം ഡാഷ്ക്യാം ലഭ്യമാണ്.

ജിപിഎസ് പിന്തുണയും ഫുൾ എച്ച്‌ഡി 2എംപി ക്യാമറയുമാണ് ജിയോഐക്യുവിനുള്ളത്. 140 ഡിഗ്രി അൾട്രാവൈഡ് എഫ്‌ഒവിയും എഐ പെഡസ്ട്രിയൻ ഡിറ്റക്ഷൻ പിന്തുണയുമുണ്ട്. നൈറ്റ് വിഷൻ പിന്തുണയോടൊപ്പം 32 ജിബി മൈക്രോ എസ്ഡി കാർഡ് സ്റ്റോറേജും ലഭ്യമാണ്. എമർജൻസി റെക്കോർഡിംഗ് സവിശേഷത തുടങ്ങിയവയ്ക്കൊപ്പം ബിൽഡ്-ഇൻ വൈ-ഫൈ, മൈക്ക് എന്നിവയും ജിയോഐക്യു ഡാഷ്‌ക്യാമിൽ ലഭ്യമാണ്. ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങൾക്ക് ലഭ്യമായ ജിയോ തിംഗ്സ് (JioThings) ആപ്പിനൊപ്പം ഡാഷ്‌ക്യാം പ്രവർത്തിക്കും
Reliance Jio enters the car safety market with the JioEyeQ Dashcam. Featuring GPS, 2MP Full HD recording, AI pedestrian detection, and Night Vision, it’s designed to make Indian roads safer for just ₹3,499.