ഇന്ത്യൻ വ്യോമസേനയുടെ എസ്‌യു-30 എം.കെ.ഐ യുദ്ധവിമാനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന പഴയ റഷ്യൻ റഡാറുകൾക്ക് പകരമായി തദ്ദേശീയമായി വികസിപ്പിച്ച ‘വിരൂപാക്ഷ’ റഡാർ ഉൾപ്പെടുത്താൻ ഒരുങ്ങുന്നു. ഡി.ആർ.ഡി.ഒയും ആസ്ട്രാ മൈക്രോവേവ് പ്രൊഡക്ട്സും സംയുക്തമായാണ് ഇതിന്റെ പ്രധാന ഘടകമായ ആക്റ്റീവ് ആന്റീന അറേ യൂണിറ്റ് (AAAU) നിർമ്മിക്കുന്നത്.

ഈ പുതിയ റഡാർ സംവിധാനം വഴി സാധാരണ യുദ്ധവിമാനങ്ങളെ 300 മുതൽ 400 കിലോമീറ്റർ അകലെവെച്ചുതന്നെ കണ്ടെത്താൻ സാധിക്കും. കൂടാതെ റഡാറുകളിൽ നിന്ന് ഒളിച്ചിരിക്കാൻ കഴിയുന്ന സ്റ്റെൽത്ത് വിമാനങ്ങളെപ്പോലും 200 കിലോമീറ്ററിലധികം അകലെവെച്ച് കണ്ടെത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗാലിയം നൈട്രൈഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ റഡാർ യൂണിറ്റ്, കൂടുതൽ ദൂരത്തുനിന്നും ശത്രുക്കളെ നിരീക്ഷിക്കാനും ശത്രുക്കളുടെ ജാമിംഗ് പ്രതിരോധിക്കാനും വിമാനത്തെ സഹായിക്കും. ആദ്യഘട്ടമായി 84 വിമാനങ്ങൾ നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള ഔദ്യോഗിക അനുമതിക്കായി കാത്തിരിക്കുകയാണെങ്കിലും റഡാർ നിർമ്മാണ പ്രവർത്തനങ്ങൾ കൃത്യസമയത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്നു

DRDO develops the indigenous Virupaksha radar to upgrade Indian Air Force Su-30MKI jets, boosting stealth detection range up to 200 km with GaN technology

Share.
Leave A Reply

Exit mobile version