സ്വദേശി ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങളും വികസിപ്പിക്കാൻ രാജ്യം തയ്യാറെടുക്കണമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി 20,000 കോടി രൂപയിലധികം ചെലവഴിച്ച് ആധുനിക തദ്ദേശീയ ലോയിറ്ററിംഗ് മ്യൂണിഷനുകളും നിരീക്ഷണ സംവിധാനങ്ങളും വാങ്ങാനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ് പ്രതിരോധ മന്ത്രാലയം.
ഇതിന്റെ ആദ്യഘട്ടമായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിനും (TASL) പൂനെ ആസ്ഥാനമായുള്ള നിബെ ലിമിറ്റഡിനും വൻകിട ഓർഡറുകൾ നൽകിയിട്ടുണ്ട്. ശത്രുലക്ഷ്യങ്ങളെ കൃത്യതയോടെ തകർക്കാൻ കഴിയുന്ന ലോയിറ്ററിംഗ് മ്യൂണിഷൻ സംവിധാനങ്ങൾ സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കും.
സിയാച്ചിൻ ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ നടത്തിയ കഠിനമായ പരീക്ഷണങ്ങളിൽ ഈ സ്വദേശി ആയുധങ്ങൾ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. ആധുനിക യുദ്ധമുറകളിൽ മുൻതൂക്കം നേടുന്നതിനായി നാവികസേനയും സമാനമായ ദൂരപരിധിയുള്ള മിസൈലുകളും ഡ്രോണുകളും സ്വന്തമാക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്
PM Modi urges indigenous drone development as the Indian Army prepares to acquire loitering munitions and surveillance systems worth Rs 20,000 crore
