ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബെംഗളൂരുവിന്റെ (IIMB) സംരംഭകത്വ വിഭാഗമായ എൻഎസ്‌ആർസിഇഎൽ (NSRCEL) ഇൻക്യുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പുകളുടെ സംയുക്ത മൂല്യം 700 കോടി ഡോളറിലധികം ഉയർത്തി ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡീപ് ടെക്നോളജി, ആഗോള പങ്കാളിത്തം എന്നിവയിൽ ഊന്നിയുള്ള പ്രവർത്തനങ്ങളാണ് സ്റ്റാർട്ടപ്പുകളുടെ ഈ വലിയ കുതിപ്പിന് അടിത്തറയായത്.

ഫിൻടെക്, സസ്‍റ്റെയ്നബിലിറ്റി തുടങ്ങിയ മേഖലകളിൽ പുതിയ സെന്റർ ഓഫ് എക്സലൻസുകൾ ആരംഭിച്ചതിനൊപ്പം, ഹൈബ്രിഡ് മാതൃകയിലൂടെ നൂതന സംരംഭങ്ങൾക്ക് ആവശ്യമായ സാങ്കേതിക-സാമ്പത്തിക സഹായങ്ങളും ഇൻക്യുബേറ്റർ ഉറപ്പാക്കുന്നുണ്ട്.

ഹിന്ദുസ്ഥാൻ യൂണിലിവർ, ഗോൾഡ്മാൻ സാച്ച്സ്, കാപ്ജെമിനി തുടങ്ങിയ പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പിന്തുണയും ഈ വിജയത്തിൽ നിർണായകമായി. ഇതുവരെ 35,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുള്ള ഈ കേന്ദ്രം, അടുത്ത ഘട്ടത്തിൽ AI അധിഷ്ഠിത പിന്തുണയിലൂടെ പത്ത് ലക്ഷത്തിലധികം സംരംഭകരെ വളർത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നത്.

IIM Bangalore’s NSRCEL incubator achieves a major milestone with its startups reaching over $7 billion in value, driven by AI, deep tech, and strong corporate support

Share.
Leave A Reply

Exit mobile version