സർക്കാർ ഭരണ സംവിധാനത്തിൽ ടെക്നോളജിയുടെ ഉപയോഗം വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. ഡിജിറ്റലൈസേഷനിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണ സംവിധാനത്തിൽ കൃത്രിമ ബുദ്ധി (AI) എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് സ്പീക്കർ പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് എഐ ഉപയോഗം പരിശീലിപ്പിക്കുന്നതിനായി നിരവധി കോഴ്‌സുകളും പരിശീലനങ്ങളും നടപ്പാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പരിശീലനങ്ങൾ ഭരണ കാര്യക്ഷമത വർധിപ്പിക്കാനും പൊതുജനങ്ങൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകാനും സഹായിക്കുമെന്ന് സ്പീക്കർ പറഞ്ഞു. എഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഭാവിയിൽ പൊതുസേവന രംഗത്ത് കൂടുതൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala Speaker A.N. Shamseer highlights how digitalization and AI are revolutionizing governance in Kerala. Learn about the state’s initiatives to train government staff in AI for better public service
