ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരിഗണന നൽകുന്നതായും അത് കണക്കിലെടുത്താണ് തീരുമാനമെന്നും എയർ ഇന്ത്യ അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് വിമാന സർവീസുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ വ്യക്തമാക്കി. മധ്യപൂർവദേശത്തേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും അർധരാത്രി വരെ റദ്ദാക്കിയിരിയതായി ഇൻഡിഗോ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരിഗണന നൽകുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും ഇൻഡിഗോ വ്യക്തമാക്കി. തടസങ്ങൾ പരമാവധി കുറയ്ക്കുന്നതിനായി വിമാന സർവീസുകൾ പുനഃക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും ഇൻഡിഗോ അറിയിച്ചു.

പശ്ചിമേഷ്യയിലേക്കും അവിടെനിന്നുമുള്ള വിമാന സർവീസുകൾക്ക് കൊച്ചി വിമാനത്താവളം വഴി തടസങ്ങൾ നേരിട്ടു. സംഘർഷത്തെ തുടർന്ന് പല രാജ്യങ്ങളും വ്യോമപാതകൾ അടച്ചതോടെയാണ് സ്ഥിതിഗതികൾ പ്രതിസന്ധിയിലായത്. ഇതിനിടെ എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിൽ നിന്ന് അടുത്ത 24 മണിക്കൂറിനുള്ള എല്ലാ സർവീസുകളും റദ്ദാക്കി. ഷാർജയിലേക്കുള്ള വിമാനത്തിനായുള്ള ബോർഡിംഗ് ഉച്ചയ്ക്ക് ശേഷം നിർത്തിവെച്ചതിനെ തുടർന്നാണ് നടപടി. ഒമാൻ എയറിന്റെ കൊച്ചിയിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടപ്പോൾ, എതിഹാദ് എയർവേയ്‌സ് സർവീസിനായുള്ള ബോർഡിംഗും താൽക്കാലികമായി നിർത്തിവെച്ചു. അന്താരാഷ്ട്ര വ്യോമപാതകളിൽ ഉണ്ടായിരിക്കുന്ന താൽക്കാലിക നിയന്ത്രണങ്ങളും അടച്ചിടലുകളും കാരണം ചില അന്താരാഷ്ട്ര വിമാനങ്ങൾ വൈകാനോ വഴിമാറ്റി സർവീസ് നടത്താനോ സാധ്യതയുണ്ടെന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. യാത്രയ്‌ക്ക് പുറപ്പെടുന്നതിന് മുൻപ് വിമാനത്തിന്റെ നിലവിലെ സ്ഥിതി ബന്ധപ്പെട്ട എയർലൈൻസുമായി പരിശോധിക്കണമെന്നും യാത്രാ പദ്ധതികൾ അതനുസരിച്ച് ക്രമീകരിക്കണമെന്നും അധികൃതർ അറിയിച്ചു. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളിൽ സഹകരിക്കണമെന്നും യാത്രക്കാരോട് അഭ്യർത്ഥിച്ചു.

അതേസമയം, ഇറാനെതിരെ യുഎസ്സിന്റെ ഇറാൻ ആക്രമണത്തിനു പിന്നാലെ യുഎസ് സൈനിക കേന്ദ്രങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഫോടനം. ഖത്തറിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചു. രണ്ട് ഇറാന്‍ മിസൈലുകളെ ഖത്തര്‍ ആകാശത്ത് പാട്രിയേറ്റ് പ്രതിരോധ സംവിധാനം തകര്‍ത്തതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹ്റൈനിലും യുഎഇയിലും കുവൈത്തിലും യുഎസ് സേനാ കേന്ദ്രങ്ങള്‍ക്ക് സമീപമാണ് സ്ഫോടനം. ബഹ്റൈനിലും അബുദാബിയിലും നിരവധി സ്ഫോടനം നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹ്റൈനിലെ ജുഫൈറിലാണ് സ്ഫോടനം നടന്നത്.  കുവൈത്തില്‍ സ്ഫോടനത്തിന് പിന്നാലെ സൈറണ്‍ മുഴങ്ങി. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ വലിയ ശബ്ദത്തോടെ സ്ഫോടനം നടന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പൗരന്മാരോട് എത്രയും വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.  എല്ലാവരും വീട്ടിലോ സുരക്ഷിത ഇടങ്ങളിലെ തുടരണമെന്ന് ഖത്തർ ജാഗ്രതാ നിർദ്ദേശം നൽകി. സൈനിക താവളങ്ങളിൽ നിന്ന് മാറി വീടിനുള്ളിൽ തന്നെ തുടരണമെന്നാണ് മൊബൈലില്‍ എത്തിയ സന്ദേശം.

മേഖലയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് രാജ്യം സന്നദ്ധമാണെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുക എന്നതിനാണ് മുൻഗണനയെന്ന് ഔദ്യോഗിക പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി.

Major airlines Air India and IndiGo suspend all flights to the Middle East following Israeli strikes on Iran. Explosions reported near US bases in UAE and Bahrain, while Qatar intercepts Iranian missiles. Check latest Kerala-Gulf flight status.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version