നടൻ വിജയ്‌യുമായുള്ള വിവാഹമോചന വാർത്തയോടെ സംഗീത സ്വർണലിംഗത്തെ കുറിച്ചുള്ള വിവരങ്ങൾ വാർത്തകളിൽ നിറയുകയാണ്. 27 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് സംഗീത വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. 1974 ജൂൺ 22ന് ശ്രീലങ്കയിൽ നിന്നുള്ള തമിഴ് വംശജരുടെ മകളായാണ് സംഗീതയുടെ ജനനം. സംഗീത ജനച്ച ശേഷം മാതാപിക്കൾ കുടുംബത്തോടെ ലണ്ടനിലേക്ക് പോയി. സംഗീതയുടെ ബാല്യവും പഠനവുമെല്ലാം ലണ്ടനിലായിരുന്നു.

1999 ഓഗസ്റ്റ് 25നാണ് വിജയും സംഗീതയും വിവാഹിതരായത്. 1996ൽ പുറത്തിറങ്ങിയ പൂവേ ഉനക്കാഗ എന്ന സിനിമയിൽ വിജയിയെ കണ്ട് അദ്ദേഹത്തെ കാണാൻ വേണ്ടി മാത്രം ലണ്ടനിൽ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്തു. ലണ്ടൻ സർവകലാശാലയിൽ പഠിക്കുമ്പോൾ അവർ വിജയ്ക്ക് നിരവധി കത്തുകൾ എഴുതിയതായും റിപ്പോർട്ടുണ്ട്. സൗഹൃദം താമസിയാതെ പ്രണയമായി മാറി, തുടർന്നായിരുന്നു വിവാഹം.

കഴിഞ്ഞ കുറേക്കാലമായി ഫാമിലി ബിസിനസ് നോക്കി നടത്തുന്നത് സംഗീതയാണെന്നും വിവാഹമോചനത്തിനും ശേഷം ലണ്ടനിലേക്ക് താമസം മാറി കുടുംബത്തിന്റെ ബിസിനസ്സ് കൈകാര്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. വിവിധ റിപ്പോർട്ടുകൾ പ്രകാരം അവർക്ക് 400 കോടിയിലധികം രൂപയുടെ ആസ്തിയാണ് ഇവർക്കുള്ളത്.

Explore the life of Sangeetha Sornalingam, from her early days in London to her ₹400 crore net worth. Learn about her 27-year journey with actor Vijay and her plans to manage her family’s London-based business empire.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version