അക്ഷയ സംരംഭകരാകാൻ പട്ടികവിഭാഗക്കാർക്ക് ഇപ്പോൾ അവസരം. സംസ്ഥാന സർക്കാർ പുതുതായി അനുവദിച്ച 1037 അക്ഷയ കേന്ദ്രങ്ങളിൽ 157 എണ്ണം പട്ടിക വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി – 103, പട്ടികവർഗം -54 എന്നിങ്ങനെയാണിത്. SC-ST വികസന കോർപറേഷൻ്റെ വിവിധ വായ്പാ പദ്ധതികളിലൂടെ ഇവർക്കാവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കും.

ഇതിനു പുറമേ പൊതുവിഭാഗത്തിലും പട്ടിക വിഭാഗക്കാർക്ക് അപേക്ഷിക്കാം. ഈ വിഭാഗത്തിൽ 10 ശതമാനം മുൻഗണനയും ലഭിക്കും. വനിതകൾ, സ്വന്തമായി കെട്ടിട സൗകര്യമുള്ളവർ എന്നിവർക്കും മുൻഗണനയുണ്ട്.

Akshaya Center application


അക്ഷയ തുടങ്ങാൻ തെരഞ്ഞെടുക്കപ്പെടുന്ന പട്ടിക വിഭാഗക്കാർക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകും. SC-ST   വികസന കോർപറേഷൻ്റെ വിവിധ വായ്പാ പദ്ധതികളിലൂടെ ഇവർക്കാവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കും.

കമ്പ്യൂട്ടർ പരിജ്ഞാനമുള്ള അഭ്യസ്തവിദ്യർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ഒ ആർ കേളു അഭ്യർത്ഥിച്ചു.

മാർച്ച് 7 വരെ അപേക്ഷ നൽകാം. പ്ലസ് ടു /പ്രീ ഡിഗ്രി പാസായ 18 നും 50 നും മധ്യേ പ്രായമുള്ളവരാകണം അപേക്ഷകർ. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. ഏപ്രിൽ 11 ന് എഴുത്തു പരീക്ഷ നടക്കും. lbsedp.lbscentre.in എന്ന വിലാസത്തിൽ വേണം അപേക്ഷിക്കാൻ.  

Applications invited for 1037 new Akshaya Centers in Kerala with 157 seats reserved for SC/ST categories. Get financial support through SC-ST Development Corporation loans. Apply by March 7, 2026

Share.

Comments are closed.

Exit mobile version