ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ മറികടന്ന് ഇന്ത്യ സെമി ഫൈനലിൽ എത്തിയിരിക്കുകയാണ്. സൂപ്പർ 8ലെ നിർണായക മത്സരത്തിൽ വിൻഡീസിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ സെമി പ്രവേശനം. 196 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയെ സഞ്ജു സാംസണിന്റെ ഒറ്റയാൾ പോരാട്ടമാണ് വിജയത്തിലേക്കെത്തിച്ചത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു 50 പന്തിൽ 97 റൺസെടുത്ത് പുറത്താവാതെ നിന്നു. 12 ഫോറും 4 സിക്സും ഉൾപ്പെടെ 194 സ്ട്രൈക്ക് റേറ്റോടെയാണ് സഞ്ജു കൊൽക്കത്തയിൽ കത്തിക്കയറിയത്.

Sanju Samson historic knock against West Indies

റൺചേസിൽ വലിയ റെക്കോർഡുകളും സഞ്ജു സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ടി20 ലോകകപ്പിലെ റൺചേസിൽ ഇന്ത്യക്കാരന്റെ ഉയർന്ന സ്കോറെന്ന റെക്കോർഡാണ് താരം സ്വന്തം പേരിലാക്കിയിരിക്കുന്നത്. വിരാട് കോഹ്ലിയുടെ പേരിലുണ്ടായിരുന്ന 82 റൺസിന്റെ റെക്കോഡാണ് സഞ്ജു മറികടന്നത്. ടി20 ലോകകപ്പിലെ ഇന്ത്യക്കാരന്റെ ഉയർന്ന രണ്ടാമത്തെ സ്കോറെന്ന റെക്കോർഡും സഞ്ജു സ്വന്തമാക്കി. ‌ടി20 ലോകകപ്പിലെ റൺചേസിലെ വിക്കറ്റ് കീപ്പറുടെ ഉയർന്ന സ്കോറെ റെക്കോർഡും സഞ്ജുവിന്റെ പേരിലായി. പുറത്താവാതെ 89 റൺസെടുത്ത ടിം സീഫർട്ടിന്റെ റെക്കോഡാണ് സഞ്ജു തിരുത്തിയത്.

ഈയൊരു ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നതെന്ന് പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിച്ച ശേഷം സഞ്ജു പറഞ്ഞു. തന്റെ കഴിവിൽ ഇടയ്ക്കു തനിക്കു തന്നെ സംശയം തോന്നിയിരുന്നു. എങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോയി. വളരെയധികം സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു. ‘‘ഇത് ലോകത്തോളം വലുതാണ്. ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ അന്ന് മുതൽ, ഈ ഒരു ദിവസത്തിന് വേണ്ടിയായിരുന്നു കാത്തിരുന്നത്.വളരെയധികം നന്ദിയുള്ളവനാണ്. ഉയർച്ച താഴ്ചകൾ നിറഞ്ഞ സവിശേഷമായ യാത്രയായിരുന്നു. പലപ്പോഴും സ്വയം സംശയിച്ചിട്ടുണ്ട്; മുന്നേറാൻ സാധിക്കുമോ എന്നൊക്കെ ചിന്തിക്കുമായിരുന്നു. എങ്കിലും സ്വയം വിശ്വസിച്ചു.‘‘ – സഞ്ജു പറഞ്ഞു.

Sanju Samson shines as India’s savior! With a historic 97 off 50 balls, Sanju surpasses Virat Kohli’s run-chase record to power India past West Indies into the T20 World Cup semifinals

Share.

Comments are closed.

Exit mobile version