ഗൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന് ഖത്തർ-ഇസ്രായേൽ-സൗദി എണ്ണ-വാതക മേഖലകൾ നിലച്ചു. ഖത്തർ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) ഉൽപാദനം താൽക്കാലികമായി നിർത്തി. ഖത്തറിലെ റാസ് ലഫാൻ വ്യവസായകേന്ദ്രത്തിലെ ഗ്യാസ് ട്രെയിനുകൾക്കു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്നാണ് ഖത്തർ എനർജിയുടെ ഈ നീക്കം. ഖത്തറിന്റെ എൽഎൻജി ഉൽപാദനം ആഗോള ആവശ്യത്തിന്റെ ഏകദേശം 20 ശതമാനം പങ്ക് വഹിക്കുന്നതും ഏഷ്യൻ, യൂറോപ്യൻ വിപണികളിൽ നിർണായകവുമാണ്. ഇതോടെ യൂറോപ്പിലും ഏഷ്യയിലും എണ്ണ-വാതക വില ഉയർന്നേക്കും. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഷിപ്പിംഗ് തടസ്സപ്പെട്ടതും എണ്ണവിലയെ ബാധിക്കും.

മിഡിൽ ഈസ്റ്റിലെ ആക്രമണങ്ങൾ മൂന്നാം ദിവസത്തേക്ക് കടക്കുമ്പോൾ സൗദി അറേബ്യയിലെ റാസ് തനൂറ റിഫൈനറി, ഇറാഖ് കർദിസ്ഥാൻ, ഇസ്രായേൽ ലെവിയാഥൻ ഗ്യാസ് ഫീൽഡുകൾ എന്നിവ താത്കാലികമായി പ്രവർത്തനം നിർത്തി. സൗദി അരാംകോയുടെ റിഫൈനറി സുരക്ഷാനിരീക്ഷണത്തിന്റെ ഭാഗമായി അടച്ചിട്ടതായും റിപ്പോർട്ടുണ്ട്. ഇറാഖിലെ കർദിസ്ഥാൻ 200,000 ബാരൽ എണ്ണ ദിവസേന കയറ്റുമതി ചെയ്യുന്ന കമ്പനികളും, ഇസ്രായേലിലെ ഷെവ്രോൺ, എനർജിയൻ തുടങ്ങിയ കമ്പനികളും സുരക്ഷാ മുൻകരുതലായി ഉൽപാദനം നിർത്തിയിട്ടുണ്ട്.
Following drone attacks on Qatar’s Ras Laffan and escalating Middle East tensions, major oil and gas fields have shut down. Discover how the halt in Qatar LNG and Saudi refineries will impact global energy prices.