പരമോന്നത നേതാവ് ആയത്തുല്ല ഖമനയി വധിക്കപ്പെട്ടതിനു പിന്നാലെ, ഇറാന്റെ ഭാവി നേതൃത്വത്തെക്കുറിച്ച് ദിവസങ്ങൾ നീണ്ട ചർച്ചകളാണ് നടന്നത്. ഖമനയിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്‌തബ ഖമനയിയെ (56) തിരഞ്ഞെടുത്തതായും മുജ്തബ ഇറാന്റെ പരമോന്നത നേതാവാകുമെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2025ൽ, തന്റെ പിൻഗാമിയായി തിരഞ്ഞെടുക്കാൻ ഖമനയി തയാറാക്കിയവരുടെ പട്ടികയിൽ മുജ്തബ ഉണ്ടായിരുന്നില്ല. പക്ഷേ, മക്കളിൽ ഏറ്റവും ശക്തനായി കണക്കാക്കപ്പെടുന്ന, മതപണ്ഡിതനായ മുജ്‌തബ രണ്ടു പതിറ്റാണ്ടായി ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിലും സജീവമാണ്.

Mojtaba Khamenei Iran Supreme Leader succession

ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോറുമായി (IRGC) അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തെ പരമോന്നത നേതാവായി തിരഞ്ഞെടുത്തതിലും ഐആർജിസിയുടെ സമ്മർദ്ദമുള്ളതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഇറാനിയൻ സായുധ സേനയിൽ സേവനമനുഷ്ഠിച്ചതാണ് മുജ്തബയുടെ ഐആർജിസി ബന്ധത്തിനു തുടക്കമായത്. പിന്നീട് പൊതു പദവികൾ വഹിച്ചിട്ടില്ലെങ്കിലും തിരശ്ശീലയ്ക്ക് പിന്നിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്ന തരത്തിൽ അദ്ദേഹം വളർന്നു. ഖമനയിയുടെ ഓഫിസും ഇറാന്റെ സുരക്ഷാ-സൈനിക വിഭാഗങ്ങളും തമ്മിലുള്ള നിർണായക കണ്ണിയായി പ്രവർത്തിച്ചിരുന്നതും മുജ്‌തബയാണ്.

മുജ്തബയെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ അധികം ലഭ്യമല്ലാത്തതുപോലെത്തന്നെ അദ്ദേഹത്തിന്റെ ബിസിനസ്, ആസ്തി തുടങ്ങിയവയിലും കൃത്യതയില്ല. എന്നാൽ ബ്ലൂംബെർഗ് അടക്കമുള്ളവയുടെ റിപ്പോർട്ട് പ്രകാരം മുജ്തബ വൻ നിക്ഷേപ സാമ്രാജ്യത്തിന്റെ മേൽനോട്ടം വഹിക്കുന്നു. ആഗോള സ്വത്ത് സാമ്രാജ്യം കെട്ടിപ്പടുത്ത മുജ്തബ പാശ്ചാത്യ വിപണികളിലേക്ക് കോടിക്കണക്കിന് ഡോളറിന്റെ ഫണ്ടുകൾ ഒഴുക്കുന്നതായാണ് റിപ്പോർട്ട്. 138 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ബ്രിട്ടീഷ് ആഢംബര സ്വത്തും സ്വിസ് ബാങ്ക് അക്കൗണ്ടുകളും എല്ലാം അടങ്ങുന്നതാണ് ആസ്തി. യുകെയിൽ മുജ്തബയ്ക്ക് വമ്പൻ റിയൽ എസ്റ്റേറ്റ് നിക്ഷേപം ഉള്ളതായും റിപ്പോർട്ടുണ്ട്.

Following the death of Ali Khamenei, his son Mojtaba Khamenei is set to become Iran’s new Supreme Leader. Reports reveal his deep IRGC ties and a global asset network worth over $138 million.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version