സംസ്ഥാനത്തെ ആദ്യത്തെ എൻവിഡിയ എഐ ഫാക്ടറി (Nvidia AI Factory) പ്രവർത്തനസജ്ജമാക്കി കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) കീഴിലുള്ള ‘ജെനിസിസ്‌ലാബ്സ്’ (Genesyslabs). എൻവിഡിയ സ്റ്റുഡിയോ സർട്ടിഫൈഡ് അംഗവും ഇന്റൽ ഗോൾഡ് മെമ്പറുമായ ഈ സ്റ്റാർട്ടപ്പ്, കൊച്ചി ആസ്ഥാനമായുള്ള കീവാല്യൂ (KeyValue) സോഫ്റ്റ്‌വെയർ സിസ്റ്റംസിനായാണ് അത്യാധുനിക എഐ ഇൻഫ്രാസ്ട്രക്ചർ ഒരുക്കിയിട്ടുള്ളത്.

Kerala's first Nvidia AI Factory

പ്രാദേശിക എൻജിനീയറിംഗിന് ആഗോള സ്വാധീനം ചെലുത്താൻ കഴിയുമെന്നതിന്റെ തെളിവാണ് ഈ നാഴികക്കല്ലെന്ന് ജെനിസിസ്‌ലാബ്സ് സ്ഥാപകനും സിഇഒയുമായ അർഷാദ് അലി പറഞ്ഞു. ഭാവിയിൽ സംസ്ഥാനത്തിന്റെ സ്വന്തം എക്സാസ്കെയിൽ (Exascale) എഐ സൂപ്പർകമ്പ്യൂട്ടിംഗ് സൗകര്യം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഒരു കമ്പനിക്ക് എഐ നവീകരണത്തെ എത്രത്തോളം വേഗത്തിലാക്കാൻ കഴിയുമെന്ന് ഈ പദ്ധതി തെളിയിക്കുന്നതായി കമ്പനി കോ-ഫൗണ്ടർ ഉല്ലാസ് മാത്യു അഭിപ്രായപ്പെട്ടു. സ്റ്റാർട്ടപ്പ് മിഷൻ നൽകുന്ന പിന്തുണ ഇത്തരം വമ്പൻ പദ്ധതികൾക്ക് കരുത്തേകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോളനിലവാരത്തിലുള്ള പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് ഹബ്ബായി കീവാല്യൂവിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് സിഇഒ ഷെർബാൽ വ്യക്തമാക്കി. ഒമ്പത് വർഷത്തിനിടെ യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ തൊണ്ണൂറിലധികം ബിസിനസുകൾക്കായി 130ലേറെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്ത കീവാല്യൂവിൽ നിലവിൽ 450ഓളം എഞ്ചിനീയർമാർ പ്രവർത്തിക്കുന്നുണ്ട്. പുതിയ എഐ ഫാക്ടറി സജ്ജമാകുന്നതോടെ ആഗോള വിപണിയിൽ കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ കമ്പനിക്ക് സാധിക്കും.

Genesyslabs builds Kerala’s first-ever Nvidia AI Factory for KeyValue Software Systems in Kochi. A major milestone for KSUM and the state’s AI supercomputing future.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version