കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ പാത നിർമ്മാണ കരാർ (Track Contract) ടെക്സ്മാകോ റെയിൽ ആൻഡ് എൻജിനീയറിങ് ലിമിറ്റഡിന് (Texmaco Rail). കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടത്തിൽ ‘ബാലസ്റ്റ്‌ലെസ്’ (Ballastless) ട്രാക്കുകൾ രൂപകൽപ്പന ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമായി 130.2 കോടി രൂപയുടെ കരാറാണ് കമ്പനി നേടിയിരിക്കുന്നത്. കൊച്ചി മെട്രോ (KMRL) കണക്കാക്കിയ 127.91 കോടി രൂപയേക്കാൾ നേരിയ വ്യത്യാസം മാത്രമാണ് ടെക്സ്മാകോയുടെ ബിഡിലുള്ളതെന്നതിനാൽ വരും ദിവസങ്ങളിൽ ഔദ്യോഗികമായി കരാർ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ.

Kochi Metro Phase

കെഇസി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മറ്റ് മൂന്ന് പ്രമുഖ കമ്പനികളെ പിന്നിലാക്കിയാണ് ടെക്സ്മാകോ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനെ കാക്കനാട് ഇൻഫോപാർക്ക് കാമ്പസുമായി ബന്ധിപ്പിക്കുന്ന 11.2 കിലോമീറ്റർ നീളമുള്ളതാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം. ആകെ 11 സ്റ്റേഷനുകൾ ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിലെ സിവിൽ ജോലികൾ നിലവിൽ 50 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. കരാർ ലഭിച്ച തീയതി മുതൽ 16 മാസത്തിനുള്ളിൽ ട്രാക്ക് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. ഇൻഫോപാർക്ക് വരെയുള്ള മെട്രോ യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിലെ യാത്രാസൗകര്യങ്ങളിലും ഐടി മേഖലയിലെ യാത്രാ ക്ലേശത്തിനും വലിയ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Huge boost for Kochi Metro Phase 2! Texmaco Rail awarded the ₹130.2 crore contract for track laying from JLN Stadium to Infopark. Construction to be completed in 16 months

Share.

Comments are closed.

Exit mobile version