Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

നടപ്പാക്കൽ ഘട്ടത്തിലേക്ക് നീങ്ങി പ്രധാന പദ്ധതികൾ

9 March 2026

ടോൾ പ്ലാസകളിൽ അയ്യായിരത്തിലധികം വനിതാ ജീവനക്കാർ

9 March 2026

ടീം ഇന്ത്യയ്ക്ക് ₹27.5 കോടി സമ്മാനത്തുക

9 March 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ‘തലയും വാലുമായി’ സഞ്ജുവും ബുംറയും
Sports

‘തലയും വാലുമായി’ സഞ്ജുവും ബുംറയും

ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമായി മാറിയ ഇന്ത്യ സ്വന്തം നാട്ടിൽ കിരീടം നേടുന്ന ആദ്യ രാജ്യം എന്ന റെക്കോർഡും സ്വന്തമാക്കി. സഞ്ജുവിന്റെയും ബുംറയുടെയും അവിസ്മരണീയ പോരാട്ടവീര്യമാണ് ഇന്ത്യയെ ഫൈനലിൽ എത്തിച്ചതും കിരീടനേട്ടത്തിൽ സുപ്രധാനമായതും
News DeskBy News Desk9 March 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സ്വന്തം മണ്ണിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ മൂന്നാം തവണയും ടി20 ലോകകപ്പ് കിരീടം ചൂടിയിരിക്കുകയാണ്. വിജയത്തോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമായി മാറിയ ഇന്ത്യ സ്വന്തം നാട്ടിൽ കിരീടം നേടുന്ന ആദ്യ രാജ്യം എന്ന റെക്കോർഡും സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസൺ 46 പന്തിൽ നിന്ന് 89 റൺസ് എന്ന തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ കീവീസിനെ ജസ്പ്രീത് ബുംറയുടെ മാസ്മരിക ബൗളിംഗിലൂടെ ഇന്ത്യ എറിഞ്ഞിട്ടു. ബുംറ കളിയിലെ താരമായപ്പോൾ സഞ്ജു ടൂർണമെന്റിലെ താരവുമായി.

India T20 World Cup Victory Sanju Samson and Jasprit Bumrah

സഞ്ജുവിന്റെയും ബുംറയുടെയും അവിസ്മരണീയ പോരാട്ടവീര്യമാണ് ഇന്ത്യയെ ഫൈനലിൽ എത്തിച്ചതും കിരീടനേട്ടത്തിൽ സുപ്രധാനമായതും. സൂപ്പർ 8ൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ സഞ്ജു പുറത്താകാതെ നേടിയ 97 റൺസ് ഇന്ത്യയെ റെക്കോർഡ് റൺ ചേസിലൂടെ സെമി ഫൈനലിലേക്ക് നയിച്ചു. തുടർന്ന് ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ സഞ്ജുവിന്റെ 89 റൺസ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചപ്പോൾ ജസ്പ്രീത് ബുംറയുടെ മാന്ത്രിക സ്പെൽ മത്സരത്തിന്റെ ഗതി മാറ്റി. ഇംഗ്ലണ്ട് വിജയത്തിലേക്ക് കുതിക്കുമ്പോൾ 16ആം ഓവറിൽ എട്ട് റൺസും, 18ആം ഓവറിൽ വെറും ആറ് റൺസും മാത്രം വിട്ടുനൽകി ബുംറ നടത്തിയ ബൗളിംഗ് പ്രകടനം ഇന്ത്യയ്ക്ക് ഏഴ് റൺസിന്റെ ആവേശജയം സമ്മാനിക്കുകയായിരുന്നു. ന്യൂസിലാൻഡിന് എതിരായ ഫൈനലിലാകട്ടെ 89 റൺസോടെ ടീം സ്കോർ 250 കടത്തുന്നതിൽ നിർണായക തുടക്കം നൽകിയ സഞ്ജുവും വെറും 15 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റ് വീഴ്ത്തിയ ബുംറയും വിജയത്തിന്റെ തലയും വാലുമായി.

അതേസമയം, ഇന്ത്യയുടെ ചരിത്രവിജയത്തെത്തുടർന്ന് ടീമിന് അഭിനന്ദന പ്രവാഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ടീമിന്റെ അസാധാരണ കഴിവിനെയും ടീം വർക്കിനെയും പ്രശംസിച്ചപ്പോൾ, തുടർച്ചയായി രണ്ടാം തവണയും കിരീടം നേടിയത് രാജ്യത്തിന് അഭിമാനമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല തുടങ്ങിയ പ്രമുഖരും ടീം ഇന്ത്യയ്ക്ക് ആശംസകൾ നേർന്നു. സഞ്ജുവിന്റെ ടൂർണമെന്റിലെ സ്വാധീനത്തെയും ജസ്പ്രീത് ബുംറയുടെ മാച്ച് വിന്നിംഗ് പ്രകടനത്തെയും നദെല്ല തന്റെ എക്സ് പോസ്റ്റിൽ പ്രത്യേകം പരാമർശിച്ചു.

India becomes the first team to retain the T20 World Cup title! With Sanju Samson’s explosive 89 and Jasprit Bumrah’s lethal 4-wicket haul, the Men in Blue crushed New Zealand to script history on home soil. Read the full match highlights and global reactions

banner Bumrah Player of the Match India creates cricket history India vs New Zealand T20 final highlights India wins T20 World Cup 2026 Jasprit Bumrah 4 wickets final Narendra Modi congratulates Team India Player of the Tournament Sanju Samson Sanju Samson 89 runs final Satya Nadella Sanju Samson praise Sundar Pichai Team India tweet
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

നടപ്പാക്കൽ ഘട്ടത്തിലേക്ക് നീങ്ങി പ്രധാന പദ്ധതികൾ

9 March 2026

ടോൾ പ്ലാസകളിൽ അയ്യായിരത്തിലധികം വനിതാ ജീവനക്കാർ

9 March 2026

ടീം ഇന്ത്യയ്ക്ക് ₹27.5 കോടി സമ്മാനത്തുക

9 March 2026

സച്ചിന് നന്ദി പറഞ്ഞ് സഞ്ജു, പുകഴ്ത്തി കോഹ്ലി

9 March 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • നടപ്പാക്കൽ ഘട്ടത്തിലേക്ക് നീങ്ങി പ്രധാന പദ്ധതികൾ
  • ടോൾ പ്ലാസകളിൽ അയ്യായിരത്തിലധികം വനിതാ ജീവനക്കാർ
  • ടീം ഇന്ത്യയ്ക്ക് ₹27.5 കോടി സമ്മാനത്തുക
  • ‘തലയും വാലുമായി’ സഞ്ജുവും ബുംറയും
  • സച്ചിന് നന്ദി പറഞ്ഞ് സഞ്ജു, പുകഴ്ത്തി കോഹ്ലി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • നടപ്പാക്കൽ ഘട്ടത്തിലേക്ക് നീങ്ങി പ്രധാന പദ്ധതികൾ
  • ടോൾ പ്ലാസകളിൽ അയ്യായിരത്തിലധികം വനിതാ ജീവനക്കാർ
  • ടീം ഇന്ത്യയ്ക്ക് ₹27.5 കോടി സമ്മാനത്തുക
  • ‘തലയും വാലുമായി’ സഞ്ജുവും ബുംറയും
  • സച്ചിന് നന്ദി പറഞ്ഞ് സഞ്ജു, പുകഴ്ത്തി കോഹ്ലി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil