പെരുമ്പളം ഇനി ദ്വീപല്ല, എറണാകുളം ജില്ലയിലെ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ തുറന്നു നൽകുന്ന വേമ്പനാട്ടു കായൽ കരയിലെ നാല് പഞ്ചായത്തുകൾ ചേർന്ന ഒരു ഭൂപ്രദേശം. അങ്ങനെ അറിയപ്പെടാനാണ് പെരുമ്പലംകാർക്കിനി താല്പര്യം. കാരണം
ഒരിക്കലും യാഥാർഥ്യമാകില്ലെന്ന് കരുതിയ കൊച്ചി പെരുമ്പളം പാലം എൽഡിഎഫ് സർക്കാരിന്റെ മേൽനോട്ടത്തിൽ സാധ്യമാക്കിയപ്പോൾ പെരുമ്പളവും കേരളവും ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു.

11 മീറ്റർ വീതിയിൽ അരൂക്കുറ്റി പഞ്ചായത്തിലെ വടുതലയിൽ തുടങ്ങുന്ന പാലം ദ്വീപിന്റെ വടക്കുഭാഗമായ വടയാഴത്താണ് അവസാനിക്കുക . ആയിരകണക്കിന് പേരാണ് എറണാകുളത്തിന് നിന്നും മറ്റു ജില്ലകളിൽ നിന്നും ഈ വേമ്പനാട്ടു കായൽ വിസ്മയം കാണാനെത്തുന്നത്. വാഹനങ്ങളിലും നടന്നും ബസിലുമൊക്കെയായി കായലിനു നടുവിലുള്ള ദ്വീപിന്റെ ആസ്വദിക്കാനിപ്പോൾ സഞ്ചാരികളുടെ തിരക്കാണ്. സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളംപാലം കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്. പ്രകൃതിരമണീയമായ പെരുമ്പളം ദ്വീപിലും പരിസരത്തും വിനോദസഞ്ചാര വികസനം സാധ്യമാക്കുന്നതാണ് സർക്കാരിന്റെ അഭിമാന പദ്ധതി.
1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള, കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലമാണ് പെരുമ്പളത്ത് നിര്‍മിച്ചിരിക്കുന്നത്. മധ്യഭാഗത്ത് മഴവില്‍ നിറത്തില്‍ ദേശീയ ജലപാത കടന്നുപോകുന്നയിടത്ത് തൂണുകൾ ഒഴിവാക്കാൻ ബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് നിർമാണം. ഇവിടെ എത്തുമ്പോൾ 12 മീറ്ററാണ് പാലത്തിന്റെ വീതി.
പാലം നാടിന് സമർപ്പിച്ചപ്പോൾ വലിയൊരു യാത്രാദുരിതമാണ് ദ്വീപുകാർക്ക് ഒഴിവായത്. ബോട്ടിന്റെ സമയക്രമത്തിലായിരുന്നു പതിറ്റാണ്ടുകളായി ദ്വീപ് നിവാസികളുടെ ജീവിതം. 13 ബോട്ടുജെട്ടികളാണ് ദ്വീപിന് ചുറ്റുമായുള്ളത്. വാഹനങ്ങൾ എത്തിക്കാൻ ജങ്കാറുകളുമുണ്ട്. പുതിയ പാലം വന്നതോടെ ബോട്ട് ജെട്ടികളും ബോട്ടുകളും വേമ്പനാട്ടുകായലും ദ്വീപും കാണാനെത്തുന്ന ടൂറിസ്റ്റുകൾക്കുള്ള യാത്രാ സംവിധാനമായി മാറും
Discover Perumbalam, Kochi’s newest tourism hub. With the completion of the 1157-meter long Perumbalam Bridge across Vembanad Lake, this scenic island is now easily accessible for travelers.
