കൊച്ചി-മുസിരിസ് ബിനാലെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററെ തിരഞ്ഞെടുക്കുന്ന സമിതിയുടെ അധ്യക്ഷനായും ബിനാലെയുടെ പ്രസിഡന്റായും പ്രശസ്ത സമകാലീന കലാകാരനും ക്യുറേറ്ററുമായ ജിതീഷ് കല്ലാട്ട് ചുമതലയേൽക്കും. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വേണുവാണ് ഇക്കാര്യം അറിയിച്ചത്.

Jitish Kallat Kochi Biennale President

കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ട്രസ്റ്റി ബോർഡ് അംഗമാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജിതീഷ്. ‘വേൾഡ് എക്സ്പ്ലോറേഷൻസ്’ (ലോകാന്തരങ്ങൾ) എന്ന ശീർഷകത്തിൽ 2014-15 ൽ നടന്ന ബിനാലെ രണ്ടാം പതിപ്പിന്റെ ക്യുറേറ്ററായിരുന്നു അദ്ദേഹം. ബിനാലെ സഹസ്ഥാപകനായ ബോസ് കൃഷ്ണമാചാരി ഈ വർഷം തുടക്കത്തിൽ പ്രസിഡൻ്റ് പദവി ഒഴിയാനുള്ള തീരുമാനമറിയിച്ചതിനെ തുടർന്ന് ബോർഡിന്റെ അഭ്യർത്ഥനപ്രകാരമാണ് ജിതീഷ് ചുമതല ഏറ്റെടുത്തത്.

സുപ്രധാനമായ ഈ ഘട്ടത്തിൽ അടുത്ത ക്യുറേറ്ററെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് ജിതീഷിനോട് ഡോ. വേണു നന്ദി അറിയിച്ചു. രാജ്യത്തിനകത്തും പുറത്തും സമകാലിക കലയെക്കുറിച്ചുള്ള സംഭാഷണങ്ങൾ രൂപപ്പെടുത്തുന്നതിൽ കൊച്ചി-മുസിരിസ് ബിനാലെ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ജിതീഷ് കല്ലാട്ട് പറഞ്ഞു. 

Renowned artist Jitish Kallat appointed President of Kochi-Muziris Biennale Foundation. He will chair the committee to select the curator for the Biennale’s 7th edition.

Share.

Comments are closed.

Exit mobile version