ഹൈദരാബാദിൽ അത്യാധുനിക ഉൽപ്പാദന കേന്ദ്രം ആരംഭിച്ച് പവർ ഇലക്ട്രോണിക്സ് ആൻഡ് എനർജി സൊല്യൂഷൻസ് കമ്പനിയായ എക്സിക്കോം ടെലി-സിസ്റ്റംസ് ലിമിറ്റഡ് (Exicom Tele-Systems). ഏകദേശം 216 കോടി രൂപ നിക്ഷേപത്തിൽ 18.4 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ ഫാക്ടറി, കമ്പനിയുടെ ഉൽപ്പാദന ശേഷി 2.5 മടങ്ങ് വർദ്ധിപ്പിക്കും. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള (EV) ചാർജിംഗ് ഉപകരണങ്ങൾ, ലിഥിയം അയൺ ബാറ്ററി സിസ്റ്റങ്ങൾ, മറ്റ് പവർ സൊല്യൂഷനുകൾ എന്നിവയാണ് ഇവിടെ പ്രധാനമായും നിർമ്മിക്കുന്നത്. ഈ പദ്ധതിയിലൂടെ മേഖലയിൽ 750ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കമ്പനി അറിയിച്ചു.

പരിസ്ഥിതി സൗഹൃദമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പ്ലാന്റിൽ 1 മെഗാവാട്ട് റൂഫ്ടോപ്പ് സോളാർ പാനലുകളും മഴവെള്ള സംഭരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങളും ചാർജിംഗ് നെറ്റ്വർക്കുകളും തമ്മിലുള്ള കംപാറ്റബിലിറ്റി പരിശോധിക്കുന്നതിനായി ‘ഇന്റർഓപ്പറബിലിറ്റി ടെസ്റ്റിംഗ് സെന്ററും’ ഇവിടെ സജ്ജീകരിക്കും. വ്യവസായ മേഖലയിലെ ഏറ്റവും പുതിയ ഓട്ടോമേഷൻ സംവിധാനങ്ങളും റോബോട്ടിക് പ്രൊഡക്ഷൻ ലൈനുകളും ഉൾപ്പെടുത്തിയാണ് ഫാക്ടറി പ്രവർത്തിക്കുന്നത്
exicom tele-systems inaugurates a mega manufacturing facility in hyderabad with a ₹216 crore investment. the 18.4-acre plant will boost ev charger and battery production by 2.5 times.
