സംഘർഷബാധിതമായ ഹോർമുസ് കടലിടുക്ക് കടന്ന് ശിവാലിക് എന്ന ഇന്ത്യയുടെ എൽപിജി ടാങ്കർ ഗുജറാത്ത് മുന്ദ്ര തുറമുഖത്തെത്തി. എൽപിജി വഹിച്ചുള്ള ശിവാലിക്, നന്ദാദേവി എന്നീ ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് ഇറാനിയൻ അധികൃതർ ഹോർമുസ് കടലിടുക്ക് വഴി ഗതാഗത അനുമതി നൽകിയിരുന്നു. ഏകദേശം 92,700 മെട്രിക് ടൺ എൽപിജി വഹിച്ചാണ് ശിവാലിക് മുന്ദ്രയിലെത്തിയിരിക്കുന്നത്. അതേസമയം, നന്ദാദേവി കാണ്ട്ല തുറമുഖത്തേക്കാണ് എത്തുക.

lpg tanker shivalik reaches gujarat port

പേർഷ്യൻ ഗൾഫ് മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉൾപ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഷിപ്പിംഗ് മന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പേർഷ്യൻ ഗൾഫിൽ ഇന്ത്യൻ പതാകയുള്ള 24 കപ്പലുകളിൽ ഉള്ളതാണ് ശിവാലികും നന്ദാദേവിയുമെന്നും അദ്ദേഹം വ്യക്തമാക്കി.  

indian lpg tanker shivalik safely reaches mundra port after crossing the strait of hormuz. carrying 92,700 metric tonnes of lpg, the vessel was granted passage by iran along with nanda devi.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version