കൊച്ചിയിലെ പ്രമുഖ ഐടി ഇടനാഴിയായ കാക്കനാട് ഇൻഫോപാർക്കിൽ പുതിയ ‘കോർട്ട് യാർഡ് ബൈ മാരിയറ്റ്’ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. ഇൻഫോപാർക്കിന്റെ വളർച്ച കണക്കിലെടുത്ത് ബിസിനസ് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ഹോട്ടൽ സജ്ജീകരിച്ചിരിക്കുന്നത്.

Courtyard by Marriott opens at Kochi Infopark

അത്യാധുനിക സൗകര്യങ്ങളുള്ള 218 മുറികളും വൈവിധ്യമാർന്ന ഭക്ഷണശാലകളും വിശാലമായ മീറ്റിംഗ് ഹാളുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മാരിയറ്റ് ഇന്റർനാഷണലിന്റെ ഇന്ത്യയിലെ വികസന പദ്ധതികളുടെ ഭാഗമായാണ് ഉയർന്ന വളർച്ചാസാധ്യതയുള്ള ഈ മേഖലയിൽ ഹോട്ടൽ തുറന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇൻഫോപാർക്കിന് സമീപം അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസം ഉറപ്പാക്കുന്നതിനൊപ്പം നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇവിടെനിന്ന് എളുപ്പത്തിൽ എത്തിച്ചേരാനാകും.

Marriott International expands in Kochi with the opening of Courtyard by Marriott at Infopark, Kakkanad. Featuring 218 premium rooms and modern business facilities.

Share.

Comments are closed.

Exit mobile version