റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപുലീകരണ തന്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ഗ്ലോബൽ പാർട്ണർഷിപ്പുകൾ. ആഗോള ഭീമൻമാരുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിൽ അംബാനിയും റിലയൻസും എപ്പോഴും മുൻപന്തിയിലുണ്ട്. ദക്ഷിണ കൊറിയയിലെ സാംസങ്ങുമായി ഇപ്പോൾ അത്തരമൊരു നീക്കത്തിലേക്ക് കടന്നിരിക്കുകയാണ് റിലയൻസ്.

സാംസങ്ങിന്റെ ഹോൾഡിങ് കമ്പനി സാംസങ് സി & ടി കോർപ്പറേഷനുമായാണ് റിലയൻസ് വമ്പൻ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഗ്രീൻ അമോണിയ വിതരണത്തിനായാണ് കരാർ. 2029 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതി മുതൽ 15 വർഷത്തെ കാലയളവിലേക്കുള്ള കരാറിലൂടെ 3 ബില്യൺ ഡോളറിന്റെ (ഏകദേശം ₹ 27,665 കോടി) ദീർഘകാല സപ്ലൈ ആൻഡ് പർച്ചേസ് കരാറാണ് (SPA) ഒപ്പുവെച്ചിരിക്കുന്നത്.
ആഗോള ഊർജ്ജ മേഖലയിൽ ഈ കരാർ പുതിയ മാനദണ്ഡം സൃഷ്ടിക്കുമെന്ന് റിലയൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഗ്രീൻ എനർജിയിലേക്ക് മാറാനുള്ള റിലയൻസിന്റെ ‘നെറ്റ് സീറോ’ (Net Zero) ലക്ഷ്യത്തിലേക്കുള്ള പ്രധാന നീക്കമാണിത്. ഗ്രീൻ അമോണിയ ഉൽപ്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യയെ ആഗോള കേന്ദ്രമാക്കി മാറ്റാൻ ഈ പങ്കാളിത്തം സഹായിക്കുമെന്നും റിലയൻസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം നവംബറിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി സാംസങ് ചെയർമാൻ ജെയ് വൈ ലീയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഊർജ മേഖലയ്ക്കൊപ്പം നെക്സ്റ്റ് ജെൻ ടെലികമ്യൂണിക്കേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ സഹകരണം എന്നിവയും കരാറിൽ ചർച്ച ചെയ്തിരുന്നു. ഈ മേഖലയിൽ സമീപഭാവിയിൽത്തന്നെ ഇരുകമ്പനികളും പങ്കാളിത്തമുണ്ടാകും എന്നാണ് വിലയിരുത്തൽ.
reliance industries partners with south korea’s samsung c&t for a massive 15-year green ammonia supply deal worth ₹27,665 crore. discover how this strengthens india’s position in the global clean energy market.
