ആദ്യ വർഷത്തിൽ തന്നെ ഒരു ദശലക്ഷത്തിലധികം ടിഇയു ചരക്കുകൾ വിജയകരമായി കൈകാര്യം ചെയ്ത് സുപ്രധാന നേട്ടം സ്വന്തമാക്കി കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ ടെർമിനൽ (CWIT). എപിഎസ്ഇസെഡ്, ജോൺ കിൽസ് ഹോൾഡിംഗ്സ് പിഎൽസി, ശ്രീലങ്ക പോർട്ട്സ് അതോറിറ്റി എന്നിവയുടെ സംയുക്ത സംരംഭമായ ഈ ആഴക്കടൽ ടെർമിനൽ, കൊളംബോ തുറമുഖത്തെ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവെയ്പ്പാണ്.

ഇത് മേഖലയിലെ ചരക്ക് കൈമാറ്റ ശേഷി വർധിപ്പിക്കുകയും അദാനി പോർട്സിന്റെ ആഗോള സാന്നിധ്യം കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നു. കൊളംബോ തുറമുഖത്ത് കഴിഞ്ഞ ഏപ്രിലിൽ പ്രവർത്തനം ആരംഭിച്ച സിഡബ്ല്യുഐടി തുറമുഖ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ ആഗോള വ്യാപാരത്തിലെ വർധിച്ചുവരുന്ന പ്രാധാന്യം ഈ നേട്ടം വ്യക്തമാക്കുന്നു. കൂടാതെ, എപിഎസ്ഇസെഡിന്റെ അന്താരാഷ്ട്ര സാന്നിധ്യം കൂടുതൽ ശക്തമാക്കാനും ഇത് സഹായകരമായി.
800 ദശലക്ഷം ഡോളർ നിക്ഷേപത്തിൽ ഒരുങ്ങിയ പദ്ധതി, സമീപകാലത്ത് ശ്രീലങ്കയിൽ നടന്ന ഏറ്റവും വലിയ തുറമുഖ വികസനങ്ങളിൽ ഒന്നാണ്. ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ ചരക്കുനീക്കം ബന്ധിപ്പിക്കുന്ന കൊളംബോയുടെ പദവിക്ക് ഇത് കൂടുതൽ കരുത്ത് പകർന്നു. കിഴക്ക്-പടിഞ്ഞാറ് ഷിപ്പിംഗ് പാതകൾക്ക് സമീപമുള്ള തന്ത്രപ്രധാനമായ സ്ഥാനം ഈ തുറമുഖത്തെ ആഗോള ഷിപ്പിംഗ് കമ്പനികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റി.
കണ്ടെയ്നർ ടെർമിനലുകൾ സാധാരണയായി സ്ഥിരമായ പ്രവർത്തന നിലയിലെത്താൻ വർഷങ്ങളെടുക്കുമെന്നാണ് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ, സിഡബ്ല്യുഐടിയുടെ അതിവേഗ വളർച്ച, കാര്യക്ഷമമായ പ്രവർത്തനങ്ങളും ഷിപ്പിംഗ് പങ്കാളികളുമായുള്ള മികച്ച സഹകരണവും നിലവിലുള്ള ചരക്ക് കൈമാറ്റ ശൃംഖലയുടെ ഭാഗമായുള്ള വലിയ നേട്ടവും വ്യക്തമാക്കുന്നു.
adani group’s colombo west international terminal (cwit) makes history by handling 1 million teus in its first year. learn how this $800 million project is transforming south asian maritime trade
