കോഴിക്കോട് സൈബർ പാർക്കിൽ ‘ഹൈലൈറ്റ് സൈബർ ടവർ’, ‘ഹൈലൈറ്റ് സൈബർ ഹബ്’ എന്നിവക്കായി  570 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി ഹൈലൈറ്റ് ഗ്രൂപ്പ്.   12500 തൊഴിലവസരങ്ങളാണ് രണ്ട് ഐടി സമുച്ചയങ്ങൾ വഴി സൃഷ്ട്ടിക്കപ്പെടുക  .

hilite group investment in kozhikode cyberpark

കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കിറ്റ്ഫ്ര), സൈബർ പാർക്ക് എന്നിവരുമായി ചേർന്നാണ്  പദ്ധതി. സൈബർ പാർക്കിനുള്ളിൽ 2.5 ഏക്കർ സ്ഥലത്താണ് 28 നിലകളുള്ള കൂറ്റൻ ഐടി സമുച്ചയമായി ഹൈലൈറ്റ് സൈബർ ടവർ നിർമിക്കുന്നത്. 9 ലക്ഷം ചതുരശ്ര അടി വിസ്തീർണമുണ്ടാകും. 500 കോടി രൂപയാണ് ചെലവ്. ഇതിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. 70 കോടി രൂപ ചെലവിലാണ് 1.56 ലക്ഷം ചതുരശ്ര അടിയിൽ ഹൈലൈറ്റ് സൈബർ ഹബ് നിർമിക്കുന്നത്. ഇതിലൂടെ 2,500 പേർക്ക് തൊഴിൽ ലഭിക്കും. ഹൈലൈറ്റ് സൈബർ ഹബ്ബിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു. ഹൈലൈറ്റ് സൈബർ ടവറിനുള്ള ഔദ്യോഗിക കരാറുകൾ കിറ്റ്ഫ്രയുമായി കൈമാറി.

ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഇന്നവേഷൻ ലാബുകൾ, ഗവേഷണ വികസന കേന്ദ്രങ്ങൾ എന്നിവയ്ക്ക് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഈ പദ്ധതികളിലൂടെ ലഭ്യമാകും.

hilite group announces two major it complexes—hilite cyber tower and hilite cyber hub—at kozhikode cyberpark with a ₹570 crore investment, set to create 12,500 jobs.

Share.

Comments are closed.

Exit mobile version