കേന്ദ്ര സർക്കാരിന്റെ നയപരമായ ഇടപെടലുകളും റിലയൻസിന്റെ മികച്ച നേതൃത്വപാടവവും ഇന്ത്യയെ ‘ഇന്റലിജൻസ് അധിഷ്ഠിത’ സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കുമെന്ന് ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ. ഇടി ടെലികോം അവാർഡ്സ് 2026ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പുതിയ ആഗോള കറൻസിയായി മാറുന്ന കാലഘട്ടത്തിൽ, കണക്റ്റിവിറ്റി സേവനങ്ങളിൽ നിന്ന് മാറി ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ നൽകുന്ന ‘ടോക്കൺ സർവീസ് പ്രൊവൈഡർമാരായി’ ടെലികോം കമ്പനികൾ മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈനയ്ക്ക് പുറത്ത് ലോകത്തിലെ ഏറ്റവും വലിയ 5ജി ശൃംഖലയായി ജിയോ മാറിയത് ആകാശ് അംബാനിയുടെ കരുത്തുറ്റ നേതൃത്വത്തിന് കീഴിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുപിഐ എങ്ങനെയാണോ ആഗോളതലത്തിൽ പണമിടപാടുകളിൽ വിപ്ലവം സൃഷ്ടിച്ചത്, അതുപോലെ ഇന്ത്യയുടെ സ്വന്തം ‘ഇന്റലിജൻസ് സ്റ്റാക്ക്’ ലോകത്തിന് മാതൃകയാകുമെന്ന് മാത്യു ഉമ്മൻ ചൂണ്ടിക്കാട്ടി. ഡിസ്ട്രിബ്യൂട്ടഡ് ടോക്കൺ ഇൻഫ്രാസ്ട്രക്ചർ (DTI), യൂണിവേഴ്സൽ ടോക്കൺ ഇന്റർഫേസ് (UTI) എന്നിവയിലധിഷ്ഠിതമായ ഈ സാങ്കേതികവിദ്യ സുരക്ഷിതവും സുതാര്യവുമായിരിക്കും. ജിയോ ബ്രെയിൻ, ജിയോ എഐ ക്ലൗഡ് തുടങ്ങിയ നൂതന പദ്ധതികളിലൂടെ ജിയോ ഇതിനോടകം തന്നെ എഐ രംഗത്ത് ശക്തമായ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. ഇന്ത്യയുടെ യുവതലമുറയുടെ കഴിവും പുതിയ സാങ്കേതിക പ്ലാറ്റ്ഫോമുകളും ചേരുന്നതോടെ ആഗോളതലത്തിൽ ഇന്റലിജൻസ് സമ്പദ്വ്യവസ്ഥയിൽ ഇന്ത്യ സമാനതകളില്ലാത്ത നേതൃത്വം കൈവരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Jio Platforms CEO Mathew Oommen shares a bold vision for India’s AI-driven “Intelligence Economy.” Discover how Jio Brain and UPI-like intelligence stacks will transform India’s future.
