കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് Navalt, ഇന്ത്യയിലെ സോളാർ-ഇലക്ട്രിക് ബോട്ട് നിർമ്മാണ മേഖലയിലെ മുൻഗാമിയായി വീണ്ടും ശ്രദ്ധ നേടുകയാണ്.
കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിനായി ചേർന്ന് 100 ടൺ ശേഷിയുള്ള രണ്ട് പുതിയ ‘റോൾ-ഓൺ/റോൾ-ഓഫ്’ (Ro-Ro) കപ്പലുകൾ നിർമ്മിക്കുകയാണ് കമ്പനി. ഈ ഹൈ-സ്പീഡ് ബോട്ടുകൾ അടുത്ത ആറുമാസത്തിനകം സർവീസിൽ എത്തും.ഈ കപ്പലുകൾക്ക് ഒരേസമയം 4 വലിയ കണ്ടെയ്‌നർ ട്രക്കുകൾ അല്ലെങ്കിൽ 30 കാറുകൾ വരെ കൊണ്ടുപോകാൻ കഴിയും.

സോളാർ-ഇലക്ട്രിക്, ഹൈബ്രിഡ് കപ്പലുകളിൽ സ്പെഷ്യലൈസ് ചെയ്ത കേരളത്തിലെ സ്റ്റാർട്ടപ്പാണ് Navalt . 2017ൽ ഇന്ത്യയുടെ ആദ്യ സോളാർ ഫെറി “Aditya” അവതരിപ്പിച്ചതോടെയാണ് Navalt ശ്രദ്ധേയമായത്. ഇന്ന് കമ്പനി 80-ത്തിലധികം കപ്പലുകൾ ഇന്ത്യയിൽ വിന്യസിച്ചു കഴിഞ്ഞു. 11 സംസ്ഥാനങ്ങളിൽ പ്രവർത്തനം നടത്തുന്നുണ്ട്. കാനഡ, ഇസ്രായേൽ, മാലിദ്വീപ്, സെഷെൽസ് എന്നിവിടങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നു.
ഹൈ-സ്പീഡ് ഇലക്ട്രിക് മരൈൻ ആണ് കമ്പനിയുടെ അടുത്ത ലക്ഷ്യം. 15 knots വേഗതയുള്ള ബോട്ടുകൾ, 35 knots വേഗതയുള്ള ഹൈഡ്രോ ഫോയിൽ വെസ്സലൻസ്, സമുദ്ര ഗതാഗതത്തിനായുള്ള ഹെവി ഡ്യൂട്ടി ഇലക്ട്രിക്ക് വെസ്സൽസ് എന്നിവയിലൂടെ ഇന്ധന ഉപഭോഗം കൂടുതൽ ഉള്ള
മേഖലകളിൽ ഇല്ക്ടിക്ക് ട്രാൻസിഷൻ കൊണ്ടുവരാനാണ് ലക്ഷ്യം.
കേരളത്തിലെ ജലഗതാഗത സംവിധാനത്തിൽ ഇതിനകം തന്നെ 80-ത്തിലധികം ബോട്ടുകൾ 1800+ കിലോമീറ്റർ ജലപാതകളിൽ സർവീസ് നടത്തുന്നുണ്ട്. Navalt പോലുള്ള സ്റ്റാർട്ടപ്പുകൾ വരുന്നതോടെ മലിനീകരണം കുറയുകയും, ഓപ്പറേഷൻ ചെലവ് കുറയുകയും, യാത്ര കൂടുതൽ സുസ്ഥിരമാകുകയും ചെയ്യും.
Kochi-based startup Navalt is revolutionizing water transport with 100-ton solar-electric Ro-Ro ships for Kerala. Discover how this award-winning firm is taking Indian green maritime tech to global markets