ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഇലോൺ മസ്കിന്റെ SpaceX, ഉടൻ IPO ഫയൽ ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

SpaceX IPO വരുന്നു: $75 ബില്യൺ സമാഹരണം, $1.7 ട്രില്യൺ മൂല്യം, ലോകത്തെ കുലുക്കാൻ മസ്ക്

റിപ്പോർട്ടുകൾ പ്രകാരം, SpaceX ഈ IPO വഴി $75 ബില്യൺ വരെ സമാഹരിക്കാൻ ലക്ഷ്യമിടുന്നു. ഇത് യാഥാർത്ഥ്യമായാൽ, ഇത് ചരിത്രത്തിലെ ഏറ്റവും വലിയ IPOകളിലൊന്നായിരിക്കും.

SpaceX-ന്റെ വിപണി മൂല്യം $1.5 ട്രില്യൺ മുതൽ $1.75 ട്രില്യൺ വരെ എത്താം എന്നാണ് വിവിധ സാമ്പത്തിക റിപ്പോർട്ടുകൾ പറയുന്നത്. ഇത് Saudi Aramco പോലുള്ള വലിയ IPOകളെ പോലും മറികടക്കാൻ സാധ്യതയുണ്ട്.

എന്താണ് SpaceX വളർച്ചയുടെ രഹസ്യം

SpaceX ഇന്ന് ഒരു റോക്കറ്റ് കമ്പനി മാത്രമല്ല.അതൊരു മൾട്ടി ടെക് പവർഹൗസ് കൂടിയാണ്.  Starlink satellite internet സേവനം, കമ്പനി വരുമാനത്തിന്റെ 50–80% വരെ സംഭാവന ചെയ്യുന്നു. AI കമ്പനി xAI-യുമായി ലയിച്ചതോടെ, കമ്പനി മൂല്യം $1.25 ട്രില്യൺ ആയി ഉയർന്നിട്ടുണ്ട്.
ഭാവിയിൽ സ്പേസ് അധിഷ്ഠിതമായ ഡാറ്റാ സെന്ററുകൾ, direct-to-device ഇന്റർനെറ്റ് പോലുള്ള വലിയ പദ്ധതികളും മുന്നിലുണ്ട്.

IPO എന്തിനാണ്?

Starship പ്രോഗ്രാം വേഗത്തിലാക്കാനും,  Starlink വിപുലീകരിക്കാനും, എഐ- സ്പേസ് അധിഷ്ഠിത പദ്ധതികൾ വികസിപ്പിക്കാനുമാണ് IPO വഴി സമാഹരിക്കുന്ന വൻ തുക ഉപയോഗിക്കുക.  ഭാവിയിലെ സ്പേസ് ഇക്കോണമി നിയന്ത്രിക്കുകയാണ് SpaceX ലക്ഷ്യമിടുന്നത്.

ലോകത്തെ ബാധിക്കുന്ന കാര്യം

2026 IPO മാർക്കറ്റിൽ വലിയ മാറ്റമുണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു. SpaceX, OpenAI പോലുള്ള കമ്പനികൾ IPOയിലേക്ക് വരുന്നത് പുതിയ  ടെക് ബൂം  സൃഷ്ടിക്കും.

Is SpaceX going public? Reports suggest Elon Musk’s SpaceX is preparing for a massive IPO to raise $75 billion. Discover how Starlink, xAI, and the Starship program are driving a potential $1.75 trillion valuation.

Share.

Comments are closed.

Exit mobile version