ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കീഴിൽ നിർമ്മിച്ച 2,000 ‘പ്രഹർ’ ലൈറ്റ് മെഷീൻ ഗണ്ണുകളുടെ (LMG) ആദ്യ ബാച്ച് സൈന്യത്തിന് കൈമാറി. ഗ്വാളിയോറിന് സമീപമുള്ള അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസിന്റെ സ്മോൾ ആംസ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രാലയത്തിലെ ഡിജി അക്വിസിഷൻ എ. അൻബരശു, അദാനി ഡിഫൻസ് സിഇഒ ആശിഷ് രാജവംശി എന്നിവർ പങ്കെടുത്തു.

7.62 എംഎം കാലിബർ ശേഷിയുള്ള ഈ അത്യാധുനിക ആയുധങ്ങൾ ചടങ്ങിന് ശേഷം ട്രക്കുകളിൽ സൈന്യത്തിലേക്ക് ഫ്ലാഗ് ഓഫ് ചെയ്തു. കഴിഞ്ഞ ആറ് വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ആശിഷ് രാജവംശി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിഡ് സമർപ്പണം മുതൽ നിർമ്മാണം വരെയുള്ള നീണ്ട യാത്രക്കൊടുവിൽ ആധുനിക സാങ്കേതികവിദ്യയോടെയുള്ള ആയുധങ്ങൾ സൈന്യത്തിന് നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രതിരോധ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ആയുധങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഈ പദ്ധതി വലിയ ഊർജ്ജം നൽകും.
Adani Defence & Aerospace hands over the first batch of 2,000 Prahar Light Machine Guns (LMG) to the Indian Army. Discover how this 7.62mm indigenous weapon boosts India’s self-reliance
Adani Defence & Aerospace hands over the first batch of 2,000 Prahar Light Machine Guns (LMG) to the Indian Army. Discover how this 7.62mm indigenous weapon boosts India’s self-reliance
