Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദക്ഷിണാഫ്രിക്കൻ കമ്പനിയെ ഏറ്റെടുത്ത് വരുൺ ബിവറേജസ്

2 April 2026

സ്‌ത്രീകൾക്ക്‌ ജോലി ഉറപ്പുമായി എൽഡിഎഫ് പത്രിക

2 April 2026

ഭാരത് ഇലക്ട്രോണിക്സുമായി ₹1,950 കോടിയുടെ കരാർ

2 April 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇറാനിലെ ഇന്ത്യൻ കരുത്ത്!
EDITORIAL INSIGHTS

ഇറാനിലെ ഇന്ത്യൻ കരുത്ത്!

കച്ചവടം ആരുമായും ചെയ്യാം. കാശ് വാങ്ങുന്നു, സാധനം വിൽക്കുന്നു. അത്ര തന്നെ. പക്ഷെ അതിൽ ആത്മാവോ ആത്മാർത്ഥതയോ ഉണ്ടാകണമെന്നില്ല. കാരണം വില‍്ക്കുന്നവനും വാങ്ങുന്നവനും കേവലം ആവശ്യക്കാരാണ്, പങ്കാളികളല്ല! പഴയ ഇന്ത്യ ഇറാൻ ബന്ധം പോലെ! പത്ത് പന്ത്രണ്ട് വർഷം മുമ്പ് ഇറാൻ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവായിരുന്നു. 4 ലക്ഷം ബാരൽ വരെ പ്രതിദിനം ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നു. അന്ന് ഇറാന്റെ എണ്ണ്യ്ക്ക് മേൽ ഉപരോധം ഇത്ര കടുത്തിരുന്നില്ല. എന്നാൽ ഉപരോധം വന്നതോടെ ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് കുറച്ചു. ബന്ധം കേവലം എണ്ണ വ്യാപാരത്തിൽ നിന്ന് തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് മാറി. ആ ചരിത്രം വളരെ വിസ്മയിപ്പിക്കുന്നതാണ്. 2014-ന് മുൻപും ശേഷവുമുള്ള ഈ മാറ്റം "കേവലം ഉപഭോക്താവിൽ നിന്ന് തന്ത്രപരമായ പങ്കാളിത്തത്തിലേക്കുള്ള മാറ്റമായി കാണാനാകും.
Nisha KrishnanBy Nisha Krishnan28 March 20263 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ വിദേശനയ ചരിത്രത്തിൽ ഇറാനുമായുള്ള ബന്ധത്തിന് സമാനതകളില്ലാത്ത പ്രാധാന്യമുണ്ട്. ലോകം മുഴുവൻ ഉപരോധങ്ങളിലൂടെ ഇറാനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചപ്പോഴൊക്കെ ഇന്ത്യ ഇറാനെ പിന്തുണച്ചു. എന്നാൽ 2014-ഓടെ ഈ പിന്തുണയുടെ സ്വഭാവത്തിൽ വലിയൊരു മാറ്റം സംഭവിച്ചു. 2014-ന് മുൻപ്, എണ്ണയാൽ നയിക്കപ്പെട്ട സാമ്പത്തിക ജീവനാഡിയായിരുന്നു ഇറാന് ഇന്ത്യ. ഒരുതരത്തിൽ ATM പോലെ. 2014-ന് മുൻപുള്ള കാലഘട്ടത്തെ “ഹൈ വോളിയം – ലോ സ്ട്രാറ്റജി” കാലഘട്ടം എന്ന് വിളിക്കാം. കാരണം അക്കാലത്ത് ഇറാന്റെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉപഭോക്താവായിരുന്നു ഇന്ത്യ. പ്രതിദിനം 2.2 ലക്ഷം മുതൽ 4 ലക്ഷം ബാരൽ വരെ എണ്ണ ഇന്ത്യ ഇറാൻ്റെ പക്കൽ നിന്ന് വാങ്ങിയിരുന്നു. 2013-14 കാലഘട്ടത്തിൽ മാത്രം ഏകദേശം 11 ദശലക്ഷം ടൺ എണ്ണയാണ് ഇറക്കുമതി ചെയ്തത്. പടിഞ്ഞാറൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഇറാൻ്റെ സമ്പദ്‌വ്യവസ്ഥ തകരാതെ പിടിച്ചുനിർത്തിയത് ഇന്ത്യ നൽകിയ ഈ വൻതുകകളാണ്.

എന്നാൽ ഇന്ത്യ യഥാർ‌ത്ഥ കളി തുടങ്ങിയത് ഛബഹാർ തുറമുഖത്തിലൂടെ ആയിരുന്നു. ഇറാൻ്റെ തെക്കുകിഴക്കൻ തീരത്തുള്ള ഛബഹാർ തുറമുഖം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ലോകരാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ചു. പാകിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും എത്താനുള്ള ഇന്ത്യയുടെ ഏക വഴി ഛബഹാറാണ്. അത് ഇറാനെ സംബന്ധിച്ച് ജീവനാടിയായിരുന്നു. മാത്രമല്ല, ഇറാനിലെ സാധാരണ ജനങ്ങൾക്ക് ഉപരോധം മൂലം പ്രയാസം നേരിട്ടപ്പോൾ ഇന്ത്യ മരുന്നുകളും ഭക്ഷ്യധാന്യങ്ങളും തടസ്സമില്ലാതെ അവിടെ എത്തിച്ചു. ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര വേദികളിലും ഇറാനെതിരെ അമേരിക്ക കൊണ്ടുവന്ന പല പ്രമേയങ്ങളിലും ഇന്ത്യ നിഷ്പക്ഷത പാലിക്കുകയോ ഇറാന് അനുകൂലമായ നിലപാട് സ്വീകരിക്കുകയോ ചെയ്തു. അങ്ങനെ കച്ചവട ബന്ധത്തിൽ നിന്ന് കരുതലിന്റെ ഊഷ്മളതയിലേക്ക് ഇറാനെ ചേർത്തു നിർത്തിയ ഇന്ത്യയെ എത്ര പേർക്കറിയാം.

എന്നിരുന്നാലും ഇടയ്ക്കൊക്കെ, ഇറാന്റെ പരമോന്നത നേതാവായിരുന്ന, അന്തരിച്ച അയത്തൊള്ള അലി ഖമേനി കശ്മീരിനെ വെച്ച് പ്രകോപനപരമായി പ്രസ്താവന ഇറക്കിയിരുന്നു. 2010-ൽ കശ്മീരിന്റെ സ്വാതന്ത്രയ്ത്തിനായി ഒന്നിക്കാൻ ആഹ്വാനം ചെയ്തത് ഓർക്കുമല്ലോ. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടാത്ത ഇന്ത്യ, ഇറാന്റെ അത്തരം പ്രവർത്തികളെ ശ്രദ്ധയോടെയാണ് ഇക്കാലമത്രയും കൈകാര്യം ചെയ്തുവരുന്നത്. ഇസ്രേയലിന്റെ തന്ത്രപരമായ സൈനിക പങ്കാളിയാകുമ്പോഴും, ചൈനയിലേക്ക് പോകേണ്ട ഇറാൻ എൽപിജി, ഇറാൻ തുറമുഖത്ത് നിന്ന് മംഗലാപുരം പോർട്ടിലേക്ക് എത്തിക്കാൻ ഇന്ത്യയ്ക്കായത് ആ തന്ത്രപരമായ നിലപാട് കൊണ്ട് തന്നെയാണ്. പേർഷ്യൻ ഗൾഫിൽ സംഘർഷം ഉണ്ടായപ്പോൾ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയിൽ ചേരാൻ ഇന്ത്യ വിസമ്മതിച്ചു. പകരം ‘ഓപ്പറേഷൻ സങ്കൽപ്പ്’ എന്ന പേരിൽ സ്വന്തം നിലയിൽ കപ്പലുകൾക്ക് സുരക്ഷ നൽകി. എണ്ണ വാങ്ങുന്നത് കുറച്ചതിലൂടെ അമേരിക്കയുമായുള്ള ബന്ധം വഷളാകാതെ നോക്കാനും, അതേസമയം ഛബാറിലൂടെ ഇറാനെ ചേർത്തുപിടിക്കാനും ഇന്ത്യക്ക് സാധിച്ചു. ഇന്ത്യയുടെ ഈ നീക്കം ഒരു സന്ദേശമാണ് നൽകുന്നത്: “യഥാർത്ഥ പിന്തുണ എന്നത് എണ്ണയ്ക്ക് പകരം വച്ചുനീട്ടുന്ന കാശല്ല, മറിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ നൽകുന്ന തന്ത്രപരമായ കരുത്താണ്.

India has maintained a unique and strategic relationship with Iran, supporting the country during international sanctions while carefully balancing global partnerships. Historically a major oil importer from Iran, India played a crucial role in sustaining Iran’s economy before 2014. The development of the Chabahar port marked a turning point, providing India a direct trade route to Afghanistan and Central Asia while bypassing Pakistan. India also delivered essential supplies to Iranian citizens during sanctions and maintained a neutral or supportive stance in international forums. Strategically, India managed the transport of Iranian LPG to China, rejected joining the US-led coalition in the Persian Gulf, and secured its own vessels under ‘Operation Sankalp.’ These moves underline India’s approach of offering real strategic support during crises, emphasizing influence and stability over mere economic transactions.

banner Chabahar port India India foreign policy India Iran relations naval security oil imports Operation Sankalp Persian Gulf sanctions strategic diplomacy trade
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Nisha Krishnan
  • Website
  • Facebook

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Related Posts

ദക്ഷിണാഫ്രിക്കൻ കമ്പനിയെ ഏറ്റെടുത്ത് വരുൺ ബിവറേജസ്

2 April 2026

സ്‌ത്രീകൾക്ക്‌ ജോലി ഉറപ്പുമായി എൽഡിഎഫ് പത്രിക

2 April 2026

ഭാരത് ഇലക്ട്രോണിക്സുമായി ₹1,950 കോടിയുടെ കരാർ

2 April 2026

ടുങ്കുസ്ക മിസൈൽ പ്രതിരോധ സംവിധാനത്തിനായി കരാർ

2 April 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദക്ഷിണാഫ്രിക്കൻ കമ്പനിയെ ഏറ്റെടുത്ത് വരുൺ ബിവറേജസ്
  • സ്‌ത്രീകൾക്ക്‌ ജോലി ഉറപ്പുമായി എൽഡിഎഫ് പത്രിക
  • ഭാരത് ഇലക്ട്രോണിക്സുമായി ₹1,950 കോടിയുടെ കരാർ
  • ടുങ്കുസ്ക മിസൈൽ പ്രതിരോധ സംവിധാനത്തിനായി കരാർ
  • സ്റ്റാർട്ടപ്പുകളെ കൈവിടാത്ത UDF പ്രകടന പത്രിക

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദക്ഷിണാഫ്രിക്കൻ കമ്പനിയെ ഏറ്റെടുത്ത് വരുൺ ബിവറേജസ്
  • സ്‌ത്രീകൾക്ക്‌ ജോലി ഉറപ്പുമായി എൽഡിഎഫ് പത്രിക
  • ഭാരത് ഇലക്ട്രോണിക്സുമായി ₹1,950 കോടിയുടെ കരാർ
  • ടുങ്കുസ്ക മിസൈൽ പ്രതിരോധ സംവിധാനത്തിനായി കരാർ
  • സ്റ്റാർട്ടപ്പുകളെ കൈവിടാത്ത UDF പ്രകടന പത്രിക
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil